Spread the love

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധു വഴി തങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിച്ച മോദി സർക്കാരിന് നന്ദി പറഞ്ഞ് ഇറാനില്‍ നിന്ന് മടങ്ങിയെത്തിയവർ.

video
play-sharp-fill

ഇറാനില്‍ നിന്ന് ഡല്‍ഹിയിലെത്തിയ യാത്രക്കാർ വിമാനത്താവളത്തില്‍ വന്ദേമാതരം, ഭാരത് മാതാ കീ ജയ് എന്നീ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു .

‘ അവിടെ സ്ഥിതി നല്ലതല്ല . ഹോട്ടലിലെ ജനാലയില്‍ നിന്ന് മിസൈലുകള്‍ വരുന്നതായി ഞങ്ങള്‍ കണ്ടു, ഇന്ത്യയില്‍ തിരിച്ചെത്തിയതില്‍ ഞങ്ങള്‍ക്ക് ആശ്വാസമുണ്ട്. ഞങ്ങള്‍ എംബസി വഴിയാണ് വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞങ്ങള്‍ നന്ദി പറയുന്നു .’ – ഇറാനില്‍ നിന്ന് ഒഴിപ്പിക്കപ്പെട്ട ഇന്ത്യൻ പൗരൻ റിയാസുള്‍ ഹസൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ ഞങ്ങളെ അവിടെ സുരക്ഷിതരായി നിലനിർത്തിയതിനും സുരക്ഷിതമായി തിരികെ കൊണ്ടുവന്നതിനും എന്റെ രാജ്യത്തോട് നന്ദിയുണ്ട്. ഇറാനിലെ സ്ഥിതി കൂടുതല്‍ വഷളായ ഉടൻ, എംബസി ഞങ്ങളെ അവിടെ നിന്ന് ഒഴിപ്പിച്ചു.. ഞാൻ ഇന്ത്യാ സർക്കാരിനോട് വളരെ നന്ദിയുള്ളവനാണ്.’ എന്നാണ് ഇറാനില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ഇന്ത്യൻ പൗരൻ നദീം അസ്ഗർ എഎൻഐയോട് സംസാരിക്കവേ പറഞ്ഞത്.

‘ ഇന്ത്യയില്‍ തിരിച്ചെത്തിയതില്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്. ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാണ്.’ ഓപ്പറേഷൻ സിന്ധുവിന് കീഴില്‍ ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന ഫർസാന അബ്ദി പറഞ്ഞു.

ഓപ്പറേഷൻ സിന്ധു എന്ന പേരില്‍ ആരംഭിച്ച ദൗത്യം വഴി ഇതുവരെ ആകെ 827 ഇന്ത്യക്കാരെ ഇറാനില്‍ നിന്ന് ഒഴിപ്പിച്ചു. 310 പൗരന്മാരെ വഹിച്ചുകൊണ്ട് മഷാദില്‍ നിന്നുള്ള മറ്റൊരു വിമാനം ശനിയാഴ്ച ന്യൂഡല്‍ഹിയിലെത്തി. വെള്ളിയാഴ്ച രാത്രി 407 ഇന്ത്യക്കാർ തിരിച്ചെത്തി.