തേർഡ് ഐ ന്യൂസ് ലൈവിന്റെ നിർണ്ണായക ഇടപെടൽ..! തിരുനക്കരയിൽ പൊലീസ് സ്‌റ്റേഷൻ ഉയരുന്നു; പൊലീസ് സ്റ്റേഷൻ വരുന്നതിനോടുള്ള  നഗരസഭ അംഗങ്ങളുടെ പ്രതികരണം തേർഡ് ഐ ന്യൂസ് ലൈവിനെ അറിയിക്കാം;  പ്രതികരണം കൗൺസിലർമാരുടെ ചിത്രം സഹിതം  പ്രസിദ്ധീകരിക്കും

തേർഡ് ഐ ന്യൂസ് ലൈവിന്റെ നിർണ്ണായക ഇടപെടൽ..! തിരുനക്കരയിൽ പൊലീസ് സ്‌റ്റേഷൻ ഉയരുന്നു; പൊലീസ് സ്റ്റേഷൻ വരുന്നതിനോടുള്ള നഗരസഭ അംഗങ്ങളുടെ പ്രതികരണം തേർഡ് ഐ ന്യൂസ് ലൈവിനെ അറിയിക്കാം; പ്രതികരണം കൗൺസിലർമാരുടെ ചിത്രം സഹിതം പ്രസിദ്ധീകരിക്കും

തേർഡ് ഐ ബ്യൂറോ

കോട്ടയം: വെസ്റ്റ് പോലീസ് സ്റ്റേഷൻ തിരുനക്കരയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് തേർഡ് ഐ ന്യൂസ് ലൈവിന്റെ നിർണ്ണായക ഇടപെടൽ. നിരന്തരം വാർത്തകൾ നല്കിയതിന് പിന്നാലെ, ചീഫ് എഡിറ്റർ ഏ.കെ ശ്രീകുമാർ നൽകിയ ഹർജിയിൽ, ഹൈക്കോടതി സംസ്ഥാന സർക്കാരിനോടു വിശദീകരണം തേടിയതോടെയാണ് തിരുനക്കരയിലെ പൊലീസ് സ്റ്റേഷൻ ഉയരുമെന്ന് ഉറപ്പായത് .എന്നാൽ ശ്രീകുമാർ നല്കിയ ഹർജിയെ നഗരസഭ ഹൈക്കോടതിയിൽ എതിർത്തു

ഈ സാഹചര്യത്തിൽ കോട്ടയം നഗരസഭയിലെ 52 കൗൺസിലർമാർക്കും പൊലീസ് സ്റ്റേഷൻ വിഷയത്തിൽ പ്രതികരിക്കാൻ തേർഡ് ഐ ന്യൂസ് ലൈവ് അവസരം ഒരുക്കുകയാണ്. തിരുനക്കരയിലേക്ക് പൊലീസ് സ്‌റ്റേഷൻ മാറ്റുന്നതു സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ നഗരസഭയിലെ 52 കൗൺസിലർമാർക്കും തേർഡ് ഐ ന്യൂസ് ലൈവുമായി പങ്കു വയ്ക്കാം. ഈ കൗൺസിലർമാരുടെ അഭിപ്രായങ്ങൾ, ഇവരുടെ ചിത്രങ്ങൾ സഹിതം തേർഡ് ഐ ന്യൂസ് ലൈവ് പ്രസിദ്ധീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്ററുടെ മൊബൈൽ നമ്പരിൽ കൗൺസിലർമാർക്ക് നേരിട്ടു അഭിപ്രായങ്ങൾ പങ്കു വയ്ക്കാം. വ്യാഴാഴ്ച രാവിലെ പത്തു മണി മുതൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിവരെ ഓരോ കൗൺസിലർമാർക്കും തങ്ങളുടെ പ്രതികരണം രേഖപ്പെടുത്താം. ഈ പ്രതികരണം അതത് കൗൺസിലർമാരുടെ ചിത്രങ്ങൾ സഹിതം തേർഡ് ഐ ന്യൂസ് ലൈവ് പ്രസിദ്ധീകരിക്കുകയും ചെയ്യും. വാർത്തയോട് പ്രതികരിക്കാത്ത കൗൺസിലർമാരുടെ പേരും വിവരങ്ങളും ശനിയാഴ്ച രാവിലെയുള്ള വാർത്തയിലൂടെ തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിടുകയും ചെയ്യും. ഇത്തരക്കാരെ വീണ്ടും വോട്ട് ചെയ്ത് വിജയിപ്പിക്കണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ.
ഫോൺ – ഏ.കെ ശ്രീകുമാർ – 9847200864.