ബാംഗ്ലൂർ ചുഴലിയിൽ കൊൽക്കത്ത വീണു: ഷാറൂഖിന്റെ കുട്ടികൾക്ക് നാണം കെട്ട തോൽവി

ബാംഗ്ലൂർ ചുഴലിയിൽ കൊൽക്കത്ത വീണു: ഷാറൂഖിന്റെ കുട്ടികൾക്ക് നാണം കെട്ട തോൽവി

Spread the love

തേർഡ് ഐ സ്‌പോട്‌സ്

ദുബായ്: നാണക്കെടിന്റെ പടിയിൽ എന്നും വിഷമിച്ചു നിന്നിരുന്ന ബംഗളൂരിന്റെ ഫാൻസിന് അൽപം ആശ്വാസം. കൊൽക്കത്തെ സിറാജിന്റെ ബൗളിംങ് ആക്രമണത്തിൽ ബംഗളൂർ തകർത്തു തരിപ്പണമാക്കി.

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയെ റോയൽ ചലഞ്ചേഴ്സ് എട്ട് വിക്കറ്റിന് 84 റണ്ണെന്ന നിലയിൽ എറിഞ്ഞിട്ടു. മറുപടി ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് 13.3 ഓവറിൽ വിജയ ലക്ഷ്യം കടന്നു. ഗുർകീരത് സിങ് (26 പന്തിൽ 21), നായകൻ വിരാട് കോഹ്ലി (17 പന്തിൽ 18) എന്നിവർ റോയൽ ചലഞ്ചേഴ്സിന്റെ ജയം അനായാസമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളി താരം ദേവദത്ത് പടിക്കൽ (17 പന്തിൽ 25), ആരൺ ഫിഞ്ച് (21 പന്തിൽ 16) എന്നിവർ ഓപ്പണിങ് വിക്കറ്റിൽ 46 റൺ കൂട്ടിചേർത്തതോടെ നൈറ്റ്റൈഡേഴ്സ് പ്രതീക്ഷ കൈവിട്ടു. ഫിഞ്ചിനെ ലൂകി ഫെർഗുസണിന്റെ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്ക് പിടികൂടി. ദേവദത്ത് ഇല്ലാത്ത റണ്ണിനോടി റണ്ണൗട്ടായി. ഫിഞ്ചും ദേവദത്തും അടുത്തടുത്ത പന്തുകളിലാണു പുറത്തായത്.

ബാംഗ്ലൂരിന്റെ പേസർ മുഹമ്മദ് സിറാജ് ഐ.പി.എല്ലിലെ ഒരു മത്സരത്തിൽ രണ്ട് രണ്ട് മെയ്ഡൻ ഓവറുകൾ എറിയുന്ന ആദ്യ ബൗളറെന്ന നേട്ടം സ്വന്തമാക്കി. നാല് ഓവറിൽ രണ്ട് മെയ്ഡിൻ ഉൾപ്പെടെ എട്ട് റൺ മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത പേസർ മുഹമ്മദ് സിറാജാണ് കൊൽക്കത്തയെ തകർത്തത്. ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചാഹാൽ രണ്ട് വിക്കറ്റും വാഷിങ്ടൺ സുന്ദർ, നവദീപ് സെയ്നി എന്നിവർ ഒരു വിക്കറ്റ് വീതവുമെടുത്തു.

34 പന്തിൽ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 30 റണ്ണെടുത്ത നായകൻ ഒയിൻ മോർഗാനാണു കൊൽക്കത്തയുടെ ടോപ് സ്‌കോറർ. വാലറ്റക്കാരൻ ലൂകി ഫെർഗുസൺ 16 പന്തിൽ 19 റണ്ണുമായി പുറത്താകാതെനിന്നു.
കളിയുടെ രണ്ടാം ഓവറിൽ രാഹുൽ ത്രിപാഠിയെ (ഒന്ന്) മുഹമ്മദ് സിറാജ് വിക്കറ്റ് കീപ്പർ എ.ബി.ഡിവിലിയേഴ്സിന്റെ കൈയിലെത്തിച്ചു.

തൊട്ടടുത്ത പന്തിൽ നിതീഷ് റാണയുടെ (0) വിക്കറ്റും സിറാജ് തെറുപ്പിച്ചു. രണ്ടിന് മൂന്നു റണ്ണെന്ന നിലയിൽ വിയർത്ത കൊൽക്കത്തയ്ക്ക് ശുഭ്മൻ ഗിൽ (ഒന്ന്) മടങ്ങിയതു താങ്ങാനായില്ല. സെയ്നിയുടെ പന്തിൽ ക്രിസ് മോറിസ് പിടിച്ചാണു ശുഭ്മൻ മടങ്ങിയത്.
ടോം ബാന്റണും (എട്ട് പന്തിൽ 10) വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കും (14 പന്തിൽ നാല്) വിക്കറ്റ് കളയാതെ പിടിച്ചു നിൽക്കാൻ ശ്രമിച്ചതും വിഫലമായി.

കാർത്തിക്കിനെ യുസ്വേന്ദ്ര ചാഹാൽ വിക്കറ്റിനു മുന്നിൽ കുടുക്കി. ബാന്റണിനെ സിറാജിന്റെ പന്തിൽ എ.ബി.ഡിവിലിയേഴ്സ് പിടികൂടി. കാർത്തിക്ക് ക്രീസ് വിടുമ്പോൾ കൊൽക്കത്ത അഞ്ചിന് 32 റണ്ണെന്ന നിലയിലായിരുന്നു. മോർഗാൻ ക്രീസിലെത്തിയപ്പോഴാണ് ഇന്നിങ്സിനു ജീവൻ വച്ചത്.