സംസ്ഥാനത്ത് ഇന്ന് പി.ജി ഡോക്ടര്‍മാര്‍ സമരത്തില്‍; അത്യാഹിതവിഭാഗം ഉള്‍പ്പെടെ ബഹിഷ്കരിക്കും
സ്വന്തം ലേഖിക
തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പിജി മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും ഇന്ന് പണിമുടക്കും. ജോയിന്‍റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. രാവിലെ എട്ട് മുതല്‍ നാളെ രാവിലെ എട്ട് മണി വരെ അത്യാഹിത വിഭാഗങ്ങള്‍ ഉള്‍പ്പെടെ ബഹിഷ്ക്കരിക്കും.
റസിഡന്റ് ഡോക്ടര്‍മാര്‍ കൂട്ടത്തോടെ പണിമുടക്കുന്നതിനാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി തടസപ്പെടും. സ്റ്റൈപ്പൻഡ് വര്‍ധിപ്പിക്കുക, പി.ജി. വിദ്യാര്‍ത്ഥികളുടെ നിര്‍ബന്ധിത ബോണ്ടില്‍ അയവ് വരുത്തുക, സീനിയര്‍ റസിഡൻസി സീറ്റുകള്‍ കൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പ്രശ്നങ്ങള്‍ പഠിക്കാൻ രൂപീകരിച്ച സമിതി, പ്രവര്‍ത്തന സജ്ജമാക്കണം എന്നും ആവശ്യമുണ്ട്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0