
കണ്ണൂര്‍: പയ്യന്നൂരിലെ ഏരിയാ നേതാക്കള്‍ക്കെതിരെ സൈബര്‍ പ്രചരണം നടക്കുന്നുവെന്നാരോപിച്ച് നിയമ നടപടിക്ക് ഒരുങ്ങി സിപിഐഎം.
പയ്യന്നൂരിലെ പരാജയത്തില്‍ നേതാക്കളുടെ ചിത്രം ഉപയോഗിച്ച് കള്ള പ്രചരണം നടത്തുന്നുവെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിറക്കി.
തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെയും ഫലത്തിന് ശേഷം പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും വ്യാജ പ്രചരണം നടക്കുന്നുവെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പയ്യന്നൂരില്‍ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെയും വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും വ്യാജ ഐഡികള്‍ ഉപയോഗിച്ച് നടത്തുന്ന വ്യക്തിഹത്യ അടക്കമുള്ള സൈബര്‍ പ്രചരണങ്ങള്‍ പ്രതിഷേധാര്‍ഹമാണ്.
അത്തരം പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇത്തരം പ്രചരണങ്ങളില്‍ കുടുങ്ങി പോകരുത്’, സിപിഐഎം പറഞ്ഞു.







