Spread the love

കൊല്ലം: ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പോസ്റ്റ്മാനെ റോഡിൽതടഞ്ഞ് ക്രൂരമായ് മർദിച്ചു.

video
play-sharp-fill

പത്തനാപുരം നടുക്കുന്ന് പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാൻ വിളക്കുടി വിജയലയത്തിൽ വിഷ്ണു എം. പിള്ളയെ ആണ് സത്യൻമുക്കിന് സമീപം സംഘംചേർന്ന് മർദിച്ചത്

പരാതിയിൽ മൂന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ പത്തനാപുരം പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിവൈഎഫ്ഐ നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അനന്തു പിള്ള, ഷിനുമോൻ, സ്വരാജ് എന്നിവരും കണ്ടാലറിയാവുന്ന ആറുപേർക്കെതിരെയുമാണ് കേസ്. സത്യൻമുക്കിന് സമീപം വെച്ച് സംഘംചേർന്ന് മർദിച്ചെന്നാണ് പരാതി