Spread the love

കൊച്ചി: യുഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായ സ്ത്രീകള്‍ക്കുള്ള കെഎസ്‌ആർടിസി സൗജന്യയാത്രയെ വിമർശിച്ച്‌ ബിഗ് ബോസ് മുൻ വിജയിയും എൻഡിഎ സ്ഥാനാർഥിയുമായിരുന്ന അഖില്‍ മാരാർ.

video
play-sharp-fill

യാതൊരു പ്ലാനുമില്ലാതെ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നത് സംസ്ഥാനത്തെ തകർക്കുമെന്നും വരും തലമുറയ്ക്ക് ഗുണകരമായ പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്യേണ്ടതെന്നും അഖില്‍ മാരാർ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

 

കെഎസ്‌ആർടിസിയില്‍ സൗജന്യം ലഭിച്ചാല്‍ സ്ത്രീകള്‍ പൂർണ്ണമായും സർക്കാർ ബസുകളെ ആശ്രയിക്കുമെന്നും ഇത് സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നും അഖില്‍ ചൂണ്ടിക്കാട്ടി. “സ്ത്രീകള്‍ കെഎസ്‌ആർടിസിയിലേക്ക് മാറുമ്പോള്‍ പുരുഷന്മാർ സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടി വരും. ഇതോടെ സ്ത്രീകള്‍ക്ക് മാത്രമായി ഓടുന്ന വരുമാനമില്ലാത്ത സംവിധാനമായി കെഎസ്‌ആർടിസി മാറും. രാവിലെയും വൈകിട്ടുമുള്ള സ്കൂള്‍ കുട്ടികളുടെ യാത്ര കഴിഞ്ഞാല്‍ സ്വകാര്യ ബസുകളുടെ വരുമാനം പകുതിയിലും താഴെയാകും. നിലനില്‍പ്പിനായി ഖജനാവില്‍ നിന്ന് വലിയൊരു തുക കെഎസ്‌ആർടിസിക്ക് നല്‍കേണ്ടി വരുമെന്നും” മാരാർ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അഖില്‍ മാരാരുടെ കുറിപ്പ്

 

നാട് നന്നാക്കാനും വരും തലമുറയ്ക്ക് പ്രയോജനപെടുന്ന രീതിയില്‍ പദ്ധതികള്‍ തയ്യാറക്കുന്നതിനുമാണ് സർക്കാർ പ്രാധാന്യം നല്‍കേണ്ടത്.. വരുമാനം തീരെ ഇല്ലാത്ത ഒരു സംസ്ഥാനം സൗജന്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ അത് എപ്രകാരം ആണെന്ന് വ്യക്തമാക്കിയാല്‍ ആ തീരുമാനം സ്വാഗതം ചെയ്യാം..

 

എന്നാല്‍ യാതൊരു വിധ പ്ലാനുകളും ഇല്ലാതെ KSRTC യില്‍ സൗജന്യം സ്ത്രീകള്‍ക്ക് നല്‍കാം എന്ന് പറയുന്നു… പെൻഷൻ 3000 രൂപ ആക്കി വർധിപ്പിക്കാം എന്ന് പറയുന്നു..

 

KSRTC യില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭിക്കുമ്പോള്‍ ഒരേ സമയം KSRTC യും വലിയ നികുതി നല്‍കി ബാധ്യതയില്‍ പോകുന്ന പ്രൈവറ്റ് ബസ്സ് മേഖലയും നശിക്കുന്നു..

 

അതായത് KSRTC യില്‍ സൗജന്യം കിട്ടിയാല്‍ സ്ത്രീകള്‍ പ്രൈവറ്റ് ബസിനെ ആശ്രയിക്കാതെ പൂർണമായും യാത്ര KSRTC യിലാക്കും അതോടെ പുരുഷന്മാർ യാത്ര പ്രൈവറ്റ് ബസിലേക്ക് മാറ്റും.. എന്തിനാണ് വെറുതെ കിടന്ന് തള്ളുന്നത് ആളില്ലാതെ ഓടുന്ന പ്രൈവറ്റ് ബസിനെ അവർക്ക് ആശ്രയിക്കാം.. നമ്മുടെ നാട്ടില്‍ പൊതു ഗതാഗതം ഉപയോഗിക്കുന്നത് കൂടുതലും സ്ത്രീകള്‍ ആണ്.. പുരുഷൻമാർ ഇരു ചക്ര വാഹനങ്ങള്‍ പരമാവധി ഉപ്പയോഗിക്കും..

 

ഇത് മൂലം സ്ത്രീകള്‍ക്ക് മാത്രമായി ഓടുന്ന വരുമാനം ഇല്ലാത്ത സംവിധാനം ആയി KSRTC മാറും..രാവിലെയും വൈകിട്ടും ഉള്ള സ്കൂള്‍ കുട്ടികളുടെ യാത്ര മാറ്റി വെച്ചാല്‍ പ്രൈവറ്റ് ബസിൻറെ വരുമാനം പകുതിയിലും താഴെ ആകും..

 

ഖജനാവില്‍ നിന്നും വലിയൊരു തുക KSRTC നില നിന്ന് പോകാൻ നല്‍കേണ്ടി വരും.. അല്ലാതെ തന്നെ നശിച്ചു പോയികൊണ്ടിരുന്ന ഒരു പ്രസ്ഥാനം സൗജന്യം കൂടി നടപ്പിലായാല്‍ തീരുമാനം ആയി മാറും…

 

അടുത്തത് പെൻഷൻ ആണ്.. നിലവില്‍ LDF വർദ്ധിപ്പിച്ച 2000 രൂപ പോലും കൃത്യമായി കൊടുക്കാൻ ഇവർക്ക് കഴിയുമെന്ന് തോന്നുന്നില്ല ആ അവസ്ഥയില്‍ 3000 നടപ്പിലാക്കിയാല്‍ എന്തായി തീരും എന്ന് കാത്തിരുന്ന് കാണാം..

 

യുദ്ധം മൂലം ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികള്‍ നമ്മെ ഭീകരമായി ബാധിക്കാൻ തുടങ്ങുകയാണ്.. പല വ്യെവസായങ്ങളും തകർച്ചയുടെ വക്കിലാണ്..

 

വില കയറ്റം പല കുടുംബങ്ങളിലും താങ്ങാൻ കഴിയാത്ത ഒന്നായി മാറും..

 

ബംഗാളില്‍ ഭരണം മാറിയതോടെ ബിജെപി യില്‍ പ്രതീക്ഷ അർപ്പിച്ചു ബംഗാളി സഖാക്കള്‍ എല്ലാം തിരികെ പോയി എന്ന വാർത്ത വരുന്നു..

 

തൊഴിലാളികള്‍ ഇല്ലാത്തത് കൊണ്ട് കേരളത്തിലെ നിർമാണ മേഖലയും, റെസ്റ്റോറന്റ് മേഖലയിലും സ്‌തബിക്കുന്ന അവസ്ഥയാണ്.. കൊച്ചിയില്‍ നല്ല രീതിയില്‍ പോയികൊണ്ടിരുന്ന പല റെസ്റ്റോറന്റ്കളും ഗ്യാസിന്റെയും തൊഴിലാളി ക്ഷാമത്തിന്റെയും പേരില്‍ അടച്ചു..

 

യുദ്ധം വലിയ രീതിയില്‍ ബാധിക്കാതെ ഇത്ര നാളും നമ്മള്‍ പിടിച്ചു നിന്നു പല രാജ്യങ്ങളും തകർച്ച നേരിടുന്നു.. വിദേശ പണ വരവ് കേരളത്തില്‍ നന്നേ കുറഞ്ഞു..

 

ഇത്തരം ഒരു സാഹചര്യത്തില്‍ ആര് മുഖ്യമന്ത്രി ആയാലും നേരിടേണ്ടി വരുന്നത് വലിയ വെല്ലുവിളികള്‍ ആണ്..

 

ക്രിയാത്മകമായ പദ്ധതികള്‍ അവതരിപ്പിച്ചു നമ്മുടെ കയറ്റ് മതി വർധിപ്പിക്കാനും..

 

കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും തയ്യാറാകണം..

 

കടം എടുത്തു സൗജന്യം കൊടുത്തു കേരളത്തെ നശിപ്പിക്കരുത് എന്നൊരു അഭ്യർത്ഥന മാത്രം..