
പുനരധിവാസം അവശ്യപ്പെട്ട് കോട്ടയം തിരുനക്കര സ്റ്റാന്റിലെ വ്യാപാരികൾ മുഖ്യമന്ത്രിക്ക് പരാതി നല്കും: എംഎൽഎയുടെ സാന്നിധ്യത്തിൽ നൽകിയ ഉറപ്പ് പാലിക്കണം: 42 കടക്കാർ പെരുവഴിയിലായിട്ട് 15 മാസം:
സ്വന്തം ലേഖകൻ
കോട്ടയം: താൽക്കാലിക കെട്ടിടം നിർമിച്ച് പുനരധിവാസം ഉടൻ നടത്തണമെന്നാവശ്യപ്പെട്ട്
തിരുനക്കര ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട വ്യാപാരികൾ നാളെ മുഖ്യമന്ത്രിക്ക് പരാതി നല്കും . ഇക്കാര്യത്തിൽ മുഖ്യമന്ത്രി നഗരസഭയ്ക്ക് ദേശം നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം. വ്യാപാരികളുടെ പരാതി ഇങ്ങനെ:
തിരുനക്കര സ്റ്റാന്റിലെ 42 കടക്കാരിൽ 5 പേർക്ക് മാത്രമാണ് പകരം സംവിധാനം ലഭിച്ചത്.
2020 ലാണ് കെട്ടിടം പൊളിക്കലിൽ എത്തിയ കേസിനു തുടക്കം. മഹേഷ് വിജയൻ എന്നയാൾ കെട്ടിടത്തിന് ബലക്ഷയം ആരോപിച്ച് കോടതിയിൽ പൊതു താൽപര്യ ഹർജി ഫയൽ ചെയ്തു. കെട്ടിടത്തിന്റെ ബലപരിശോധനക്ക് കോടതി ഉത്തരവിട്ടു. പരിശോധന നടത്തുന്നതിന് സ്ട്രെച്ചറൽ ഡയഗ്രം വേണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു. നഗരസഭ നൽകിയില്ല. പരിശോധന റിപ്പോർട്ടിൽ പറയുന്നത് സി പി ഡബ്ല്യു ഡി പ്രകാരം റിപ്പയർ ചെയ്താൽ 15 വർഷം വരെ കുഴപ്പമുണ്ടാകില്ല എന്നാണ്. ഇതിൻ പ്രകാരം റിപ്പയർ ചെയ്യാൻ കോടതി നിർദ്ദേശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതു ചെയ്യാൻ ടെൻഡർ വിളിച്ചിട്ട് ആരും വരാത്തതിനാൽ 2021 മാർച്ച് 31 – ന് കെട്ടിടം പൊളിച്ചു നീക്കാൻ നഗരസഭാ യോഗം തീരുമാനിച്ചു. ഇത് അംഗീകരിക്കാതെ
വീണ്ടും ടെൻഡർ വിളിക്കാൻ കോടതി നിർദേശിച്ചു. എന്നാൽ 20 21 മെയ് 25 – ന് നഗരസഭ കോടതിയെ അറിയിച്ചത് ടെർഡർ വിളിച്ചിട്ട് ആരും എത്താത്തതിനാൽ പൊതുജനങ്ങളുടെ സുരക്ഷയെ കരുതി കെട്ടിടം പൊളിച്ചു നീക്കാൻ തീരുമാനിച്ചു എന്നാണ്.
2022 ജനുവരി 12 – ന് കെട്ടിടം പൊളിക്കാർ കോടതി അനുമതി നൽകി.
ബലക്ഷയം ആരോപിച്ച് കെട്ടിടം പൊളിച്ചു നീക്കിയതു മൂലം നഗരസഭയ്ക്ക് കോടികളുടെ നഷ്ടം സംഭവിച്ചു.
വാടക, തൊഴിൽക്കരം, ലൈസൻസ് ഫീസ് എന്നിവ മാത്രം കോടികളുടെ റഷ്ടം വരും. കെട്ടിടം പൊളിക്കുന്നത് നഗരസഭയുടെ
തീരുമാനമായതിനാൽ വ്യാപാരികൾക്ക് താൽക്കാലിക പുനരധിവാസം നൽകേണ്ടത് നഗരസഭയുടെ ചുമതലയാണ്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ . നഗരസഭാ ചെയർപേഴ്സൺ . വൈസ് ചെയർമാൻ, കൗൺസിലർമാർ . വ്യാപാരി സംഘടനാ നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ ഇക്കാര്യത്തിൽ നൽകിയ ഉറപ്പ് പാലിക്കണമെന്നാണ് തിരുനക്കര സ്റ്റാന്റിലെ വ്യാപാരികൾ അവശ്യപ്പെടുന്നത്.