Spread the love

ദാമ്പത്യ ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് പങ്കാളിയുടെ സ്നേഹം മറ്റുള്ളവരിലേക്ക് പോകുന്നു എന്ന സാഹചര്യത്തിലാണ്.

video
play-sharp-fill

ഭർത്താവ് തന്റേത് മാത്രമായിരിക്കണം എന്ന ചിന്തയാണ് ഭൂരിപക്ഷം സ്ത്രീകള്‍ക്കുമുള്ളത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള സ്ത്രീകളില്‍ ചിലർ തങ്ങളുടെ ഭർത്താവ് മറ്റൊരു വിവാഹം കഴിക്കാൻ സമ്മതിക്കാറുണ്ട്. എന്നാല്‍, തന്റെ രണ്ടു ഭാര്യമാരുടെയും സമ്മതത്തോടെ മൂന്നാമതും വിവാഹം കഴിച്ച യുവാവാണ് ഇപ്പോള്‍ വാർത്തകളില്‍ നിറയുന്നത്. ആന്ധ്രാ സ്വദേശിയായ സഗേനി പാണ്ഡണ്ണ എന്ന യുവാവിന്റെ മൂന്നാം വിവാഹമാണ് വലിയ ചർച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്നത്.

അദ്ദേഹത്തിന്റെ ആദ്യത്തെ രണ്ട് ഭാര്യമാരുടെ സമ്മതത്തോടെയും ആശംസയോടെയുമാണ് മൂന്നാം വിവാഹം നടന്നത്. സഗേനിയുടെ മൂന്നാമത്തെ വിവാഹത്തിന്റെ ബോർഡ് വച്ചിരിക്കുന്നതില്‍ ആശംസ അർപ്പിച്ചുകൊണ്ട് ആദ്യത്തെ രണ്ട് ഭാര്യമാരുടെയും ചിത്രങ്ങള്‍ കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്ധ്രാപ്രദേശിലെ അല്ലുരി സീതാരാമ രാജു ജില്ലയിലെ ഗുല്ലേലു ഗ്രാമത്തില്‍ താമസിക്കുന്നയാളാണ് സഗേനി പാണ്ഡണ്ണ. തൻ്റെ ആദ്യ ഭാര്യ പാർവതമ്മയെ 2000 -ത്തിലാണ് അദ്ദേഹം വിവാഹം കഴിക്കുന്നത്. എന്നാല്‍, ഇവർക്ക് കുട്ടികളുണ്ടായിരുന്നില്ല. അങ്ങനെ, പാർവതമ്മയുടെ സമ്മതത്തോടെ 2007 -ല്‍ അപ്പളമ്മയെ വിവാഹം കഴിച്ചു.

 

വീണ്ടും ഒരു കുട്ടി കൂടി വേണം എന്ന് തോന്നിയപ്പോള്‍ സഗേനിയോട് രണ്ടാമത്തെ ഭാര്യയാണത്രെ വീണ്ടും ഒരു വിവാഹം കൂടി കഴിക്കാൻ പറയുന്നത്. അങ്ങനെ, കില്ലംകോട്ട ഗ്രാമത്തിലെ ബന്ധവീഥിയില്‍ നിന്നുള്ള ലക്ഷ്മി എന്ന ലാവ്യയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് സാഗേനി പറഞ്ഞു. പാർവതമ്മയും അപ്പളമ്മയും അതിന് സമ്മതം അറിയിക്കുകയും ചെയ്തു. സമ്മതമറിയിച്ചതുകൊണ്ട് തീർന്നില്ല, ലാവ്യയുടെ വീട്ടില്‍ പോയി തങ്ങളുടെ ഭർത്താവിന് വേണ്ടി ആ ബന്ധം പറഞ്ഞുറപ്പിക്കുകയും ചെയ്തു.

ജൂണ്‍ 25 -ന് രണ്ട് വീട്ടുകാരുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. വിവാഹം കഴിഞ്ഞതോടെ ഇത് നാട്ടില്‍ വലിയ ചർച്ചയായി. അതോടെ, ഇവർ ആർക്കും അധികമറിയാത്ത മറ്റൊരു പ്രദേശത്തേക്ക് താമസം മാറി. ഒരാള്‍ക്ക് ആദ്യഭാര്യ ഉണ്ടായിരിക്കെ തന്നെ രണ്ടും മൂന്നും വിവാഹം കഴിക്കാമോ എന്ന കാര്യവും ചർച്ചയായി. സാഗേനിയുടെ ഗോത്രത്തില്‍ അത് സാധ്യമാണ് എന്ന് പറഞ്ഞവരുണ്ട്. മറ്റ് രണ്ട് ഭാര്യമാർക്കും പ്രശ്നമില്ലാത്തിടത്തോളം കാലം അവർ നന്നായി ജീവിക്കട്ടെ നാട്ടുകാർക്കെന്താ എന്ന് ചോദിച്ചവരും ഉണ്ട്.