തേർഡ് ഐ ന്യൂസിൻ്റെ പുതിയ ഓഫീസും സ്റ്റുഡിയോയും കോട്ടയത്ത് സഹകരണ മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനം ചെയ്തു;നിഷ്പക്ഷതയുടേയും സത്യസന്ധതയുടേയും മൂന്നാം കണ്ണിലൂടെ വാർത്തകളുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ച മാധ്യമമാണ് തേർഡ് ഐ ന്യൂസെന്ന് മന്ത്രി വിഎൻ വാസവൻ
സ്വന്തം ലേഖകൻ
കോട്ടയം: തേര്‍ഡ് ഐ ന്യൂസിന്റെ പുതിയ ഓഫീസും സ്റ്റുഡിയോയും സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ കോട്ടയത്ത് ശാസ്ത്രീ റോഡിൽ ഉദ്ഘാടനം ചെയ്തു.
ജോസ്കെ. മാണി എംപി, തോമസ് ചാഴികാടൻ എം പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ,നഗരസഭാ അധ്യക്ഷ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ, നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജാ അനിൽ, ടോണി അച്ചായൻസ് ഗോൾഡ്, അഡ്വ. കെ അനിൽകുമാർ, കെഎ ജോസഫ്, ( കൈയ്യൂരി അപ്പച്ചൻ) നഗരസഭാ കൗൺസിലർമാരായ എംപി സന്തോഷ് കുമാർ,സാബു മാത്യു,വിനു ആർ മോഹൻ,എൻ എൻ വിനോദ്,ബിന്ദു സന്തോഷ് കുമാർ,ബിജുകുമാർ, ജയമോൾ ,ജില്ലാ പഞ്ചായത്തംഗം പി. കെ വൈശാഖ്, അഡ്വ.വി.ബി. ബിനു, ജി.ലിജിൻ ലാൽ,ഓക്സിജൻ ഗ്രൂപ്പ് ജനറൽ മാനേജർ സുനിൽ വർഗീസ്, അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ, ഓക്സിജൻ ഗ്രൂപ്പ് പിആർഒ രാജീവ് കാനം, എൻ ഹരി, പി കെ അനന്ദക്കുട്ടൻ, ജയകുമാർ തിരുനക്കര ,ഉണ്ണികൃഷ്ണൻ ഗുരുക്കൾ, ഡോ. ഹരി, മുരുകേശ് മീനാക്ഷി, പ്രവീൺ വൈബ്, വിജി എം തോമസ്, ബാബു കപ്പക്കാല, അസീസ് കുമാരനെല്ലൂർ, മുഹമ്മദ് സാലിഹ്, മാത്യു പാമ്പാടി, അനൂപ് കെ എം , സോബിൻ ലാൽ , അനുരമേശ് തുടങ്ങിയവർ പങ്കെടുത്തു,
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ആറ് വര്‍ഷമായി തേര്‍ഡ് ഐ ന്യൂസ് ലൈവ് ഓണ്‍ലൈന്‍ ദൃശ്യമാധ്യമ രംഗത്ത് സത്യസന്ധവും നിഷ്പക്ഷവുമായി ജനപക്ഷത്ത് നിന്ന് പ്രവർത്തിച്ചു വരികയാണ്. ഇന്നത്തെ വാര്‍ത്ത നാളത്തെ ചരിത്രമാണെന്ന ബോധ്യത്തോടെയാണ് നാളിതുവരെ തേര്‍ഡ് ഐ ന്യൂസ് ലൈവ് പ്രവര്‍ത്തിച്ചിട്ടുള്ളത്.
നിഷ്പക്ഷതയുടേയും സത്യസന്ധതയുടേയും മൂന്നാം കണ്ണിലൂടെ വാർത്തകളുടെ ലോകത്ത് വിപ്ലവം സൃഷ്ടിക്കാൻ തേർഡ് ഐ ന്യൂസിന് കഴിയട്ടെയെന്ന് ഓഫീസ് ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
വാർത്തകൾ വളച്ചൊടിക്കാതെ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് തികഞ്ഞ സാമൂഹിക പ്രതിബദ്ധതയോടെ മാധ്യമ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന ” തേർഡ് ഐ ന്യൂസ് ” ഓൺലൈൻ പത്രപ്രവർത്തന രംഗത്ത് വേറിട്ട ശബ്ദമാണെന്ന് ജോസ് കെ മാണി എംപിപറഞ്ഞു.
തേർഡ് ഐ ന്യൂസ് കോട്ടയത്തെ ഓൺലൈൻ മാധ്യമ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന മാധ്യമമാണെന്നും കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാൻ സാധിക്കട്ടെയെന്നുംതോമസ് ചാഴികാടൻ എം പി ആശംസാ പ്രസംഗത്തിൽ പറഞ്ഞു
ആധുനിക മാധ്യമ പ്രവർത്തന രംഗത്ത് അസാധാരണമായ കഴിവ് തെളിയിച്ചിട്ടുള്ള മാധ്യമ പ്രവർത്തകരാണ് തേർഡ് ഐയ്ക്ക് പിന്നിലുള്ളത്. വിശാലമായ മാധ്യമ പ്രവർത്തന രംഗത്ത് ഏറ്റവും നല്ല രൂപത്തിൽ പ്രവർത്തനം കൊണ്ടു പോകുന്നതിന് തേർഡ് ഐ ന്യൂസിന് കഴിയട്ടെയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആശംസാ പ്രസംഗത്തിൽ പറഞ്ഞു.