Spread the love

കൊച്ചി: തേവര പാലത്തിന്റെ കൈവരിയിലേക്ക് ലോറി ഇടിച്ചു കയറി. കൈവരി തകർത്ത ലോറി താഴേക്ക് വീഴും വിധം തൂങ്ങിക്കിടക്കുന്നു.

video
play-sharp-fill

തോപ്പുംപടിയിൽനിന്ന് കൊച്ചി നഗരത്തിലേക്ക് മാലിന്യം കയറ്റിവന്ന ലോറിയാണ് തേവരപാലത്തിൽ അപകടത്തിൽപ്പെട്ടത്. എങ്ങനെയാണ് അപകടം ഉണ്ടായത് എന്നത് സംബന്ധിച്ച വിവരം ലഭ്യമല്ല. നിയന്ത്രണംവിട്ട് കൈവരി തകർത്തതാകാമെന്നാണ് പ്രാഥമിക വിവരം.

ലോറിയുടെ പകുതിയോളം ഭാഗം കായലിലേക്ക് ഉന്തിനിൽക്കുന്ന നിലയിലാണ്. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്താൻ ശ്രമം. പരിക്കേറ്റ ഡ്രൈവർ ചികിത്സയിൽ. ട്രാഫിക് പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group