ആശുപത്രിയിലെ എസി കാണാനില്ല, ശസ്ത്രക്രിയകൾ മുടങ്ങി ; പ്രതിഷേധം കനത്തതോടെ സിസിടിവി പരിശോധിച്ച് പോലീസ് , ഒടുവിൽ പ്രതി പിടിയിൽ
ആലപ്പുഴ : ആശുപത്രിയില്‍ നിന്ന് എസി മോഷ്ടിച്ച യുവാവ് പിടിയില്‍. പാതിരാപ്പള്ളി പടിഞ്ഞാറെക്കര സ്വദേശി ആൻഡ്രൂസ് (25) ആണ് പിടിയിലായത്.
ഏപ്രില്‍ മാസം 21 തീയതിയാണ് ആലപ്പുഴ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഇഎസ്ഐ ആശുപത്രിയില്‍ നിന്ന് രണ്ട് എസികളുടെ ഔട്ട്ഡോർ യൂണിറ്റുകളും, 3 എ.സി കളുടെ ഔട്ട് ഡോർ യൂണിറ്റിലെ ചെമ്പ് കോയിലും ഉള്‍പ്പെടെ ഏകദേശം ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചത്. എസി മോഷണം പോയതിനെതുടർന്ന് ആശുപത്രിയിലെ ശസ്ത്രക്രിയകള്‍ മുടങ്ങിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
തുടർന്ന് സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിക്കുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും സമാന കുറ്റക്യത്യങ്ങള്‍ ചെയ്തവരെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൗത്ത് പൊലീസ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0