Spread the love

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം നേതൃത്വത്തിന് സംസ്ഥാന സെക്രട്ടേറിയറ്റിൽ കടുത്ത വിമർശനം. കണക്ക് നോക്കി പോകുന്ന പതിവ് ശൈലി പറ്റില്ലെന്നും അണികളുടെ വികാരം മനസിലാക്കണമെന്നും അംഗങ്ങൾ. പരാജയത്തിന്റെ കാരണം കണ്ടെത്താൻ പാർട്ടി വിശദമായ പരിശോധന നടത്തുമെന്ന് എംഎ ബേബി അറിയിച്ചു.

video
play-sharp-fill

പാർട്ടി അടിത്തറ നഷ്ടമായ അവസ്ഥയിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം ഉയർന്നു. അണികളുടെ വികാരം മനസിലാക്കാൻ പോലും നേതൃത്വത്തിന് കഴിയുന്നില്ല.

കണക്ക് നോക്കി പോകുന്ന പതിവ് ശൈലി പറ്റില്ലെന്ന് അംഗങ്ങൾ തുറന്നടിച്ചു. നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ കാരണം കണ്ടെത്താൻ പാർട്ടി വിശദമായ പരിശോധന നടത്തുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താഴേ തട്ടിലുള്ള പ്രവർത്തകരുടെ അഭിപ്രായങ്ങൾ കേൾക്കുമെന്നും എം എ ബേബി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പറഞ്ഞു. പ്രതിപക്ഷ നേതാവ് ആരാകണം എന്നതിലും സിപിഎമ്മിൽ തീരുമാനം ആയില്ല.