Spread the love

കോട്ടയം: കോട്ടയം തലയോലപ്പറമ്പിൽ തെരുവ്നായയുടെ ആക്രമണത്തിൽ ഏഴ് ​പേർക്ക് പരിക്ക്. പേവിഷബാധ സംശയിക്കുന്ന നായ പിന്നീട് വണ്ടിയിടിച്ച് ചത്തു.

video
play-sharp-fill

ഇന്ന് രാവിലെയാണ് നായയുടെ ആക്രമണം. തലയോലപ്പറമ്പിലെ മാർക്കറ്റ് ഭാഗത്തായിരുന്നു നായയുടെ ആക്രമണമുണ്ടായത്. റോഡിന് സമീപത്തുള്ള വീട്ടിലെ ആളുകളെ വരെ നായ കടിച്ചു എന്നാണ് നാട്ടുകാർ പറയുന്നത്.

ഒരാൾക്ക് മുഖത്താണ് കടിയേറ്റത്. മറ്റൊരാൾക്ക് വയറിനും പരിക്കേറ്റു. മറ്റുള്ളവരുടെ കൈയ്ക്കും കാലിനുമാണ് കടിയേറ്റത്. പെവിഷബാധയുള്ള നായ നിരവധി വളർത്തുനായ്ക്കളേയും കടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തിന് പിന്നാലെ നാട്ടുകാർ നായയെ ഓടിക്കാൻ ശ്രമിച്ചു. അതിനിടെയാണ് വണ്ടിയിടിച്ച് നായ ചത്തത്. നായയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യും.