play-sharp-fill
6 ആഴ്ചയ്ക്ക് ശേഷം കോര്‍ട്ടില്‍; റാഫേല്‍ നദാലിന് തോൽവിയോടെ തുടക്കം

6 ആഴ്ചയ്ക്ക് ശേഷം കോര്‍ട്ടില്‍; റാഫേല്‍ നദാലിന് തോൽവിയോടെ തുടക്കം

സിന്‍സിനാറ്റി: പരിക്കിനെ തുടർന്ന് ആറാഴ്ചയ്ക്ക് ശേഷം കളിക്കളത്തിൽ തിരിച്ചെത്തിയ റാഫേൽ നദാലിന് തോൽവിയോടെ തുടക്കം. സിൻസിനാറ്റി ഓപ്പണിൽ രണ്ടാം റൗണ്ടില്‍ ക്രൊയേഷ്യന്‍ താരം ബോര്‍ണ കോറിക്ക് ആണ് നദാലിനെ വീഴ്ത്തിയത്. സ്കോർ 7-6(9), 4-6, 6-3 എന്നിങ്ങനെയായിരുന്നു.

വിംബിൾഡൺ സെമി ഫൈനലിൽ നിന്ന് പരിക്കിനെത്തുടർന്ന് പിൻമാറിയതിന് ശേഷം ആദ്യമായാണ് നദാൽ കോർട്ടിൽ പ്രത്യക്ഷപ്പെടുന്നത്. ജൂലൈ ആറിന് ശേഷം നദാൽ കളിച്ചിട്ടില്ല. യുഎസ് ഓപ്പണിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് നദാൽ സിൻസിനാറ്റി ഓപ്പണിൽ കളിക്കാൻ എത്തിയത്. 

സിൻസിനാറ്റിയിൽ നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ രണ്ടര മണിക്കൂറും 15 മിനിറ്റും നീണ്ടുനിന്ന മത്സരത്തിൽ പരിക്കിന്‍റെ ലക്ഷണങ്ങളൊന്നും നദാലിന്‍റെ ശരീരഭാഷയിൽ ഉണ്ടായിരുന്നില്ല. “ഇനിയും പരിശീലനം നടത്തേണ്ടതുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട് തിരിച്ചെത്തണം. അതിന് ഇനിയും സമയം വേണം. ഇന്നത്തെ മത്സരം ജയിക്കാന്‍ മാത്രം ഞാന്‍ തയ്യാറായിരുന്നില്ല. ആരോഗ്യത്തോടെയിരിക്കുക എന്നതാണ് വലിയ കാര്യം” നദാല്‍ പറയുന്നു. 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group