യുക്രൈനിൽ നിന്നുള്ള ആദ്യ ധാന്യക്കപ്പൽ തുർക്കിയിലെത്തി

യുക്രൈനിൽ നിന്നുള്ള ആദ്യ ധാന്യക്കപ്പൽ തുർക്കിയിലെത്തി

Spread the love

റഷ്യൻ അധിനിവേശത്തിനുശേഷം യുക്രൈനിൽ നിന്ന് പുറപ്പെട്ട ആദ്യ ധാന്യക്കപ്പൽ തുർക്കിയിലെ ബോസ്ഫറസ് കടലിടുക്കിൽ എത്തി. ഫെബ്രുവരിയിൽ യുക്രൈൻ അധിനിവേശം ആരംഭിച്ചതു മുതൽ കരിങ്കടലിലൂടെയുള്ള കപ്പൽ ഗതാഗതം റഷ്യ തടഞ്ഞിരുന്നു. തുർക്കിയും ഐക്യരാഷ്ട്രസഭയും ഇടപെട്ട് റഷ്യയുമായി നയതന്ത്ര ചർച്ചകൾ നടത്തുകയും കപ്പലിന് വഴിയൊരുക്കുകയും ചെയ്തു.

26,000 ടൺ ധാന്യവുമായി ലെബനനിലേക്ക് പോയ റസോണി എന്ന ചരക്ക് കപ്പലാണ് തുർക്കിക്കടലിലെത്തിയത്. പരിശോധനകൾക്ക് ശേഷം കപ്പൽ ലെബനനിലേക്കുള്ള യാത്ര തുടരും. യുക്രൈനിൽ നിന്നുള്ള ധാന്യങ്ങളുടെ നീക്കം തടസ്സപ്പെട്ടതിനാൽ പല രാജ്യങ്ങളിലും ഭക്ഷ്യക്ഷാമം രൂക്ഷമായിട്ടുണ്ട്. ഒഡേസയ്ക്ക് പുറമെ ചോർനോമോർസ്ക്, പിവിഡെനി എന്നിവിടങ്ങളിൽ നിന്ന് കപ്പലുകൾക്ക് സഞ്ചരിക്കാൻ അനുമതി നൽകും.

ധാന്യ കയറ്റുമതി പഴയ രീതിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് യുക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി പറഞ്ഞു. “റസോണി തുറമുഖം വിട്ടത് ലോകത്തിന് ആശ്വാസത്തിന്‍റെ ഒരു ദിവസം കൊണ്ടുവന്നു,” അദ്ദേഹം പറഞ്ഞു. അതേസമയം, കൂടുതൽ കപ്പലുകൾ ഇതുവഴി കടന്നുപോകാൻ അനുവദിക്കുമെന്ന് തുർക്കി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group