ഇന്ത്യൻ റബർ വിപ്ലത്തിൻ്റ പിതാവ് ജോണ്‍ ജോസഫ് മര്‍ഫിയുടെ നൂറ്റി അമ്പതാം ജൻമദിനത്തിൽ കോട്ടയം; കടല്‍താണ്ടി കേരളത്തിലെത്തി റബർ കൃഷിയിലൂടെ മലയോര മേഖലയുടെ വികസനവിപ്ലവങ്ങള്‍ക്കു തുടക്കം കുറിച്ച മര്‍ഫി സായിപ്പിന്റെ ഓർമ്മകളിലൂടെ

ഇന്ത്യൻ റബർ വിപ്ലത്തിൻ്റ പിതാവ് ജോണ്‍ ജോസഫ് മര്‍ഫിയുടെ നൂറ്റി അമ്പതാം ജൻമദിനത്തിൽ കോട്ടയം; കടല്‍താണ്ടി കേരളത്തിലെത്തി റബർ കൃഷിയിലൂടെ മലയോര മേഖലയുടെ വികസനവിപ്ലവങ്ങള്‍ക്കു തുടക്കം കുറിച്ച മര്‍ഫി സായിപ്പിന്റെ ഓർമ്മകളിലൂടെ

Spread the love

കടൽകടന്നെത്തി റബർ കൃഷിയിലൂടെ മലയോരമേഖലയുടെയും കോട്ടയം ജില്ലയുടെയും വികസന വിപ്ലവങ്ങൾക്കു തുടക്കം കുറിച്ച അയർലൻഡുകാരൻ മർഫി സായിപ്പിന്റെ നൂറ്റി അമ്പതാം ജൻമദിനത്തിന്റെ ഓർമ്മയ്ക്ക്. 1872 ഓഗസ്റ്റ് ഒന്നിന് അയര്‍ലണ്ടിലായിരുന്നു മര്‍ഫിയുടെ ജനനം. കടല്‍താണ്ടി കേരളത്തിലെത്തി ഏന്തയാറ്റിൻ റബ്ബര്‍ കൃഷി ചെയ്തു കൊണ്ട് മലയോര മേഖലയുടെയും കോട്ടയം ജില്ലയുടെയും, കാഞ്ഞിരപ്പള്ളിയുടെയും വികസനവിപ്ലവങ്ങള്‍ക്കു തുടക്കം കുറിച്ച ,ഇന്ത്യൻ റബർ വിപ്ലത്തിൻ്റ പിതാവ് എന്നറിയപ്പെടുന്ന അയര്‍ലണ്ട് സ്വദേശി മര്‍ഫി സായിപ്പെന്ന ജോണ്‍ ജോസഫ് മര്‍ഫി.

റബ്ബര്‍ കൃഷിക്ക് അനുയോജ്യമായ സ്ഥലംതേടി ഇന്ത്യയിലെത്തിയ ജോണ്‍ ജോസഫ് മര്‍ഫി നേര്യമംഗലത്തിനടുത്തു മാങ്കുളത്ത് റബ്ബര്‍ കൃഷി നടത്തി പരാജയപ്പെട്ടതിനെ തുടർന്നാണ് 1902-ല്‍ ഏന്തയാറില്‍ എത്തുന്നത്., താൻ എത്തിയ നാടിനെ തൻ്റ അമ്മയുടെ ഓർമ്മക്കായി ” എൻ തായയായ നാട് ” “എന്നു വിളിച്ചു ,അത് പിന്നീട് ഏന്തയാറായി മാറി .. വലിയ മരങ്ങള്‍ വെട്ടിനിരത്തി കൂട്ടിക്കല്‍ മുതല്‍ ഇളംകാട് വരെ റബ്ബര്‍ കൃഷി ചെയ്ത മര്‍ഫിയെ മലയോരമേഖലയുടെ മണ്ണ് ചതിച്ചില്ല. കൃഷി വിജയിച്ചതോടെ വര്‍ഷങ്ങള്‍കൊണ്ട് പന്ത്രണ്ടായിരത്തിലധികം ഏക്കറുകളേക്ക് റബ്ബര്‍ കൃഷി വ്യാപിപ്പിക്കാന്‍ സാധിച്ചു. ഒപ്പം ഏന്തയാറില്‍ റബ്ബര്‍, തേയില ഫാക്ടറികളും സ്ഥാപിച്ചു.

തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ഉന്നമനമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. മെച്ചപ്പെട്ട ശമ്പളം, ചികിത്സ, തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം എന്നിവയ്ക്ക് മുഖ്യപ്രാധാന്യം നല്‍കിയിരുന്ന മനുഷ്യ സ്നേഹിയായ മർഫി സായിപ്പ്. പള്ളികളും ,മുണ്ടക്കയം മൈക്കോളജിയും സ്ഥാപിക്കുന്നതിന് നേതൃത്വം നല്കി അകമഴിഞ്ഞ് സഹായിച്ച അദ്ദേഹം മാർപാപ്പയുടെ പേപ്പൽ ബഹുമതിക്കും അർഹനായി , ഏന്തയാറില്‍ മര്‍ഫിയുടെ ഓർമ്മക്കായി ജെ.ജെ. മർഫി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂള്‍ മികച്ച വിദ്യാഭ്യാസ സ്ഥാപനമായി പ്രവര്‍ത്തിക്കുന്നു ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1957 മെയ് ഒന്‍പതിന് നാഗര്‍കോവിലിലെ ആശുപത്രിയില്‍ വെച്ചായിരുന്നു മര്‍ഫി സായിപ്പിന്റെ അന്ത്യം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഏന്തയാറിലെ തൊഴിലാളികളുടെ ശ്മശാനത്തിലായിരുന്നു മൃതദേഹം അടക്കം ചെയ്തത്. ഏന്തയാറിന് അഞ്ചുകിലോമീറ്റര്‍ അകലെ മാത്തുമലയിൽ ഇ മണ്ണിൻ്റ ഭാഗമായി മര്‍ഫി സായിപ്പ് ആന്ത്യവിശ്രമം കൊള്ളുന്നു