play-sharp-fill
പത്തൊൻപതാം നൂറ്റാണ്ട് തിരുവോണ ദിനത്തില്‍ തീയറ്ററുകളിൽ എത്തും

പത്തൊൻപതാം നൂറ്റാണ്ട് തിരുവോണ ദിനത്തില്‍ തീയറ്ററുകളിൽ എത്തും

ശ്രീ ഗോകുലം മൂവീസിന്‍റെ വിനയൻ ചിത്രം സെപ്റ്റംബർ എട്ടിന് തിയേറ്ററുകളിലെത്തും. ഗോകുലം ഗോപാലൻ നിർമ്മിച്ച പാൻ ഇന്ത്യൻ മെഗാ ബജറ്റ് ചിത്രം ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന സാമൂഹ്യ പരിഷ്കർത്താവിന്‍റെ കഥയാണ് പറയുന്നത്. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന കഥാപാത്രത്തെ സിജു വിൽസൺ ആണ് അവതരിപ്പിക്കുന്നത്.

സംവിധായകൻ വിനയൻ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. ഓണത്തിന് അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. പത്തൊൻപതാം നൂറ്റാണ്ട് ഓണത്തിന് എല്ലാ പ്രേക്ഷകരും ആസ്വദിക്കുന്ന ചിത്രമായിരിക്കുമെന്ന് വിനയൻ പറഞ്ഞു.