video
play-sharp-fill

കോട്ടയം തലയോലപ്പറമ്പ് സെന്റ്ജോർജ് പള്ളിയിൽ വൻ മോഷണം:കൈക്കാരന്മാരുടെ മുറിയിൽ സൂക്ഷിച്ച 2 ലക്ഷം കാണാതായി: ഓഫിസ് മുറി അലങ്കോലപ്പെടുത്തി: നേർച്ച കുറ്റികളുടെ പൂട്ടു തകർത്ത് മോഷണം നടത്താനുള്ള ശ്രമം വിഫലമായി : പോലീസ് അന്വേഷണം ആരംഭിച്ചു.

കോട്ടയം തലയോലപ്പറമ്പ് സെന്റ്ജോർജ് പള്ളിയിൽ വൻ മോഷണം:കൈക്കാരന്മാരുടെ മുറിയിൽ സൂക്ഷിച്ച 2 ലക്ഷം കാണാതായി: ഓഫിസ് മുറി അലങ്കോലപ്പെടുത്തി: നേർച്ച കുറ്റികളുടെ പൂട്ടു തകർത്ത് മോഷണം നടത്താനുള്ള ശ്രമം വിഫലമായി : പോലീസ് അന്വേഷണം ആരംഭിച്ചു.

Spread the love

തലയോലപ്പറമ്പ് :
തലയോലപ്പറമ്പ് സെന്റ്ജോർജ് പള്ളിയിൽ ഓഫീസ് മുറിയുടെ പൂട്ടു തകർത്ത് പണം കവർന്നു.
പള്ളിയിലെ കൈക്കാരന്മാരുടെ മുറിയുടെ താഴ് തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ അലമാരയുടെ ലോക്കർ കുത്തിത്തുറന്ന് അതിനുള്ളിലുണ്ടായിരുന്ന രണ്ടു ലക്ഷത്തോളംരൂപ കവർന്നത്.

മുറിക്കുള്ളിലെ മേശയുടെ വലിപ്പും മറ്റും തുറന്ന് നിലത്ത് വാരിവലിച്ചിട്ട നിലയിലാണ്. തിങ്കളാഴ്ച പുലർച്ചെ 12.30 നും രണ്ടിനും മധ്യേയാണ് മോഷണം നടന്നതെന്നാണ് പള്ളിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

പള്ളിയിലെയും പള്ളിക്കവല ജംഗ്ഷനു സമീപത്തെയടക്കം നേർച്ച കുറ്റികളുടെ പൂട്ടു തകർത്ത് മോഷണം നടത്താൻ ശ്രമിച്ചെങ്കിലും വിഫലമായി. ഇന്നുരാവിലെ ഇടവക വികാരി എത്തിയപ്പോൾ കൈക്കാരന്മാരുടെ മുറിയുടെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോക്കിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പാരിഷ് ഹാളിൻ്റെയും മുറികളുടെയും വാടക ഇനത്തിൽ കിട്ടിയ രണ്ട് ലക്ഷത്തോളം രൂപയാണ് അപഹരിക്കപ്പെട്ടതെന്ന്

കൈക്കാരന്മാരായ കുര്യാക്കോസ് മoത്തിക്കുന്നേൽ, ബേബി ജോസഫ് പുത്തൻപറമ്പിൽ എന്നിവർ പറഞ്ഞു. ആദ്യമായാണ് പള്ളിയിൽ മോഷണം നടക്കുന്നത്. തലയോലപ്പറമ്പ് പോലീസ്

സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കോട്ടയത്തു നിന്ന് വിരളടയാള വിദഗ്ധരുമെത്തി പരിശോധന നടത്തും.