
ആലപ്പുഴ: ആർത്തുങ്കലിൽ നാലംഗസംഘം ബാർ അടിച്ച് തകർത്തു. ചള്ളിയിലെ കാസിൽ ബാറിലാണ് അക്രമം നടന്നത്. ഗുണ്ടാ നേതാവ് വിഷ്ണു ഗോപിയുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്. സംഭവത്തിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. ഞായറാഴ് വൈകിട്ട് എട്ടുമണിയോടെയാണ് സംഭവം.
മുഖമൂടി ധരിച്ചെത്തിയവരാണ് അക്രമം നടത്തിയത്. ബാറിനുള്ളിൽ പരിഭ്രാന്ത് സൃഷ്ടിക്കുകയും മദ്യക്കുപ്പികളും കസേരകളും അടിച്ചു തകർക്കുകയും ചെയ്തു. തുടർന്ന് 20 ലിറ്ററിൽ അധികം മദ്യവും മോഷ്ടിച്ചു കടന്നുകളഞ്ഞു.
ആയുധധാരികളായ ഇവർ ബാറിനു പുറത്തിറങ്ങിയും പരിഭ്രാന്തി സൃഷ്ടിച്ചു ബാറിന് മുൻപിലുള്ള ബോർഡുകളും നശിപ്പിച്ചു. തുടർന്ന് ഇരുചക്ര വാഹനത്തിൽ കടന്നുകളയുകയായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







