
ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ട് പാക്കിസ്ഥാൻ. എഴുപതോളം ലോഞ്ച് പാഡുകളിലായി എണ്ണൂറോളം ഭീകരർ ഇന്ത്യയിലേക്ക് കടക്കാൻ തക്കംപാർത്തിരിക്കുകയാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികള്‍ മുന്നറിയിപ്പ് നല്‍കി.
പാക് അധിനിവേശ കശ്മീരില്‍ സജ്ജീകരിച്ച 70 ലോഞ്ച് പാഡുകളില്‍ 15 എണ്ണം ജമ്മുവിലെ അന്താരാഷ്‌ട്ര അതിർത്തിയോട് ചേർന്നാണ്. ഒരേസമയം 10 മുതല്‍ 15 വരെ അംഗങ്ങളുള്ള ചെറുകൂട്ടങ്ങളായി നുഴഞ്ഞുകയറാനാണ് പാക് ശ്രമമെന്നാണ് സൂചന.
ഭീകരർ വിവിധ സമയങ്ങളിലായി അതിർത്തി കടക്കാൻ പദ്ധതിയിടുന്ന സാഹചര്യത്തില്‍, അതിർത്തിയിലെ പരിശോധനകളും നിരീക്ഷണവും കർശനമാക്കാൻ കേന്ദ്ര ഏജൻസികള്‍ നിർദ്ദേശം നല്‍കി. ഇതേത്തുടർന്ന് അതിർത്തിയിലും നിയന്ത്രണ രേഖയിലും സുരക്ഷാ സേന ജാഗ്രത ശക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ മധ്യസ്ഥനായി ചമഞ്ഞ് പാകിസ്ഥാൻ അന്താരാഷ്‌ട്ര ശ്രദ്ധ നേടാൻ ശ്രമിക്കുന്നതിനിടെയാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. സൈന്യവും ബി.എസ്.എഫും അതിർത്തി മേഖലകളില്‍ അതീവ ജാഗ്രതയിലാണ്.



