
കോട്ടയം: തിരുവഞ്ചൂര്‍ നീലാണ്ടപ്പടിയില്‍ നായയുടെ ആക്രമണം. ഏഴ് പേര്‍ക്കു കടിയേറ്റു. തിരുവഞ്ചൂര്‍ നീലാണ്ടപ്പടി മണ്ണൂപ്പറമ്പില്‍ അജിത, കാമ്മറ്റം കൊച്ചുമോന്, കാമറ്റം എന്‍എസ്എസ് കരയോഗം ഭാഗം ഭാസി, തിരുവഞ്ചൂര്‍ കാലയില്‍ കെ.പി. ബൈജു (51), പാറമ്പുഴ ജോസി എലിസബത്ത് ജോസ് (28), പാറമ്പുഴ മമ്മലില് ജി.എസ്. വര്‍ഗീസ് (69), തിരുവഞ്ചൂര്‍ കളപ്പുരയ്ക്കല്‍ കെ.എം. ഈപ്പന് (64), തിരുവഞ്ചൂര്‍ അരണാട്ട് ഗോപി എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.
നീലാണ്ടപ്പടി ഭാഗത്ത് ഇന്നലെ വൈകുന്നേരം 6.30നാണ് സംഭവം.കടിയേറ്റവര്‍ കോട്ടയം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടി. നാട്ടുകാരെ ആക്രമിച്ചത് തെരുവുനായ ആണെന്നായിരുന്നു ആദ്യം കരുതിയത്.
ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണു പ്രദേശത്തെ ഒരു വീട്ടില്‍ വളര്‍ത്തിയിരുന്ന നായയാണെന്ന സംശയമുയര്‍ന്നത്. ആക്രമിച്ച നായയുടെ കഴുത്തില്‍ ബെല്‍റ്റ് ഉണ്ടായിയിരുന്നു. നായയ്ക്കു പേവിഷബാധയുള്ളതായി സംശയമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചെന്നും നായയെ പിടിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തതായും പഞ്ചായത്ത് അംഗങ്ങള്‍ അറിയിച്ചു.







