
ഡൽഹി: പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകര സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന ഒരാള്‍ അറസ്റ്റില്‍.
അഹമ്മദ് ബിലാല്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
ബൈസരണ്‍ വാലിക്ക് സമീപത്ത് നിന്നാണ് ഇയാളെ പ്രതിരോധ സേനാംഗങ്ങള്‍ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.
പിടിയിലായ സമയത്ത് ബുള്ളറ്റ്‌പ്രൂഫ് ജാക്കറ്റാണ് ഇയാള്‍ ധരിച്ചിരുന്നത്. സുരക്ഷാ സേനയുടെ ചോദ്യങ്ങള്‍ക്ക് ഇയാള്‍ കൃത്യമായി മറുപടി നല്‍കിയില്ലെന്നും വിവരമുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രില്‍ 22 ന് ബൈസരൻവാലിയില്‍ നടന്ന ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ വഷളായ ഇന്ത്യാ – പാക് ബന്ധം യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക നിലനില്‍ക്കെയാണ് ബിലാല്‍ പിടിയിലായിരിക്കുന്നത്.







