Spread the love

കൂത്തുപറമ്പ്: മെരുവമ്പായി കൂറുംബ കാവിലെ ഭണ്ഡാരങ്ങള്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നു കുട്ടികള്‍ പിടിയിലായി.

video
play-sharp-fill

കൂത്തുപറമ്പ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്കള്ളന്മാര്‍ കുടുങ്ങിയത്. ജുവനൈല്‍ കോടതിയില്‍ ഹാജരാവാന്‍ പോലീസ് ഇവര്‍ക്ക് നോട്ടീസ് നല്‍കും.

ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങളാണ് കുട്ടികള്‍ തകര്‍ത്ത് പണം കവര്‍ന്നത്. അയ്യായിരത്തോളം രൂപയാണ് മോഷണം പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വെള്ളിയാഴ്ച അര്‍ധരാത്രിയാണ് കാവില്‍ കവര്‍ച്ചനടന്നത്. ശനിയാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഇതില്‍ ഒരാളുടെ സഹോദരന്റെ സ്‌കൂട്ടറിലെത്തിയാണ് കവര്‍ച്ചനടത്തിയത്.

കവര്‍ച്ച നടത്തുന്ന ദൃശ്യങ്ങള്‍ കാവിലെയും ഇവര്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മറ്റിടങ്ങളിലെ സി.സി.ടി.വി. ക്യാമറകളിലും പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളും സ്‌കൂട്ടറിന്റെ നമ്പറും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരും വലയിലായത്.

വീട്ടുകാരറിയാതെ രാത്രിയിലാണ് കുട്ടികള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. കവര്‍ച്ച നടത്തിയശേഷം നേരം പുലരും വരെ നിര്‍മാണത്തിലിരിക്കുന്ന ഒരു വീട്ടില്‍ തങ്ങിയശേഷം പുലര്‍ച്ചെ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നെന്നും കവര്‍ച്ചയിലൂടെ ലഭിച്ച അയ്യായിരത്തോളം രൂപ സിനിമ കാണാനും മറ്റുമാണ് ഇവര്‍ ഉപയോഗിച്ചതെന്നും പോലീസ് പറഞ്ഞു.

നേരത്തെ രണ്ടുതവണ കാവില്‍ കവര്‍ച്ചനടന്നിരുന്നു. എന്നാല്‍ ആ കവര്‍ച്ച നടത്തിയത് ഇവരല്ലെന്നും പോലീസ് പറഞ്ഞു.