എണ്ണപ്പാടങ്ങളുടെ നടുവിലെ പച്ചപ്പുൽത്തകിടികളെ തീ പിടിപ്പിക്കാൻ അവരെത്തിത്തുടങ്ങുന്നു;കളിയാവേശത്തിന്റെ കൊടുമുടി ഇനി ഖത്തർ.ഫിഫ ലോകകപ്പിനായുള്ള ടീമുകൾ ഇന്ന് മുതൽ എത്തും,ആദ്യമെത്തുക യു.എസ്.എ.
ലോകകപ്പ് മത്സരങ്ങള്‍ക്കായി ടീമുകള്‍ ഇന്ന് മുതല്‍ ഖത്തറിലേക്ക് എത്തി തുടങ്ങും. യുഎസ്എയാണ് ഖത്തറിലെത്തുന്ന ആദ്യ ടീം. അര്‍ജന്റീന, ഫ്രാന്‍സ് ടീമുകള്‍ നവംബര്‍ 16നാണ് എത്തിച്ചേരുക. നവംബര്‍ 19നാണ് ബ്രസീല്‍, പോര്‍ച്ചുകല്‍ ടീമുകള്‍ എത്തുന്നത്. അര്‍ജന്റീന, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള കോച്ചിംഗ് സ്്റ്റാഫും ചില ടീം ഒഫീഷ്യലുകളും ഇതിനോടകം രാജ്യത്തെത്തിയിട്ടുണ്ട്.
ജപ്പാന്‍ സംഘമാകും ആദ്യം എത്തുക എന്നതായിരുന്നു വിവരം. എന്നാല്‍ രാജ്യത്തെത്തിയ സംഘത്തില്‍ താരങ്ങള്‍ ഉണ്ടായിരുന്നില്ല. ടെക്‌നിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ള സംഘമാണ് വിമാനമിറങ്ങിയത്. ക്ലബ് മത്സരങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമേ താരങ്ങള്‍ക്ക് ദേശീയ ടീമിനൊപ്പം ചേരാനാകൂ.
ലോകകപ്പിന് മുന്നോടിയായി അര്‍ജന്റീനയ്ക്ക് കാനഡയുമായി സന്നാഹ മത്സരം കളിക്കേണ്ടതുണ്ട്. അബുദാബിയില്‍ വെച്ചാണ് മത്സരം. അമേരിക്കക്ക് സന്നാഹ മത്സങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ് ടീം നേരത്തെ ഖത്തറില്‍ എത്തുന്നത്. മുഴുവന്‍ ടീമുകളും രാജ്യത്തെത്തുന്ന തീയതികള്‍ ഫിഫ അധികൃതര്‍ പുറത്തുവിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നവംബര്‍ 10: യുഎസ്എ, നവംബര്‍ 13: മൊറോക്കോ, നവംബര്‍ 14: ടൂണീഷ്യ, ഇറാന്‍, ദക്ഷിണ കൊറിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, നവംബര്‍ 15: ഡെന്‍മാര്‍ക്ക്, ഇംഗ്ലണ്ട്, നെതര്‍ലാന്‍ഡ്‌സ്, ഇക്വഡോര്‍, നവംബര്‍ 16: സെനഗല്‍, വെയില്‍സ്, ഫ്രാന്‍സ്, അര്‍ജന്റീന, നവംബര്‍ 17: സൗദി അറേബ്യ, ജര്‍മ്മനി, കാനഡ, പോളണ്ട്, മെക്‌സികോ, നവംബര്‍ 18: ബെല്‍ജിയം, സ്‌പെയിന്‍, ജപ്പാന്‍, ക്രൊയേഷ്യ, ഘാന, കോസ്റ്റാറിക്ക, നവംബര്‍ 19: കാമറൂണ്‍, പോര്‍ച്ചുഗല്‍, സെര്‍ബിയ, ഉറുഗ്വേ, ബ്രസീല്‍