
കോട്ടയം: പാലായില്‍ വിദ്യാർഥികള്‍ക്ക് മുന്നില്‍ തമ്മില്‍ തല്ലിയ അന്തിനാട് ഗവ. യുപി സ്കൂളിലെ അധ്യാപകർക്ക് കൂട്ട സ്ഥലംമാറ്റം.
പ്രധാന അധ്യാപികയുടെയും വിദ്യാർഥികളുടെ രക്ഷിതാക്കളുടേയും പരാതിയെ തുടർന്നാണ് 7 അധ്യാപകരെ നടപടിയുണ്ടായത്.
നയന പി. ജേക്കബ്, ധന്യ പി. ഗോപാല്‍, അമല്‍ ജോസ്, സുനിത തങ്കപ്പൻ, മേരിക്കുട്ടി, കെ.ജി. മനുമോള്‍. കെ.വി. റോസമ്മ എന്നീ അധ്യാപകരെയാണ് സ്ഥലം മാറ്റിയത്.
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. വിദ്യാർഥികള്‍ക്ക് മുന്നില്‍ വച്ച് അധ്യാപകർ വാക്കു തർക്കത്തില്‍ ഏർപ്പെട്ടതായും കയ്യാങ്കളിയിലേക്ക് കടന്നതായും കാണിച്ച് നിരവധി പാതികളാണ് ജില്ലാ വിദ്യാഭ്യാസ ഓഫിസർക്ക് ലഭിച്ചത്. പിന്നാലെയാണ് നടപടി എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രധാന അധ്യാപിക ഉള്‍പ്പെടെ 8 അധ്യാപകരായിരുന്നു സ്കൂളില്‍ ഉണ്ടായിരുന്നത്. പ്രധാന അധ്യാപികയുടെ വാക്ക് കേള്‍ക്കാതെ മറ്റ് അധ്യാപകർ തമ്മില്‍ തല്ലുകയായിരുന്നു. തുടർന്ന് പ്രധാന അധ്യാപിക 2 മാസം മുൻപ് അവധിയില്‍ പോയിരുന്നു. പിന്നാലെയാണ് 7 അധ്യാപകരെ സ്ഥലം മാറ്റിയിരിക്കുന്നത്.







