Spread the love

ഡൽഹി: ബിഹാറിലെ നീറ്റ് പുനഃപരീക്ഷ തട്ടിപ്പില്‍ കൂടുതല്‍ പേർ പിടിയില്‍.

video
play-sharp-fill

ആള്‍മാറാട്ടക്കേസില്‍ ഇതുവരെ 24 പേർ പിടിയിലായി. ഡീല്‍ നടന്നത് 40 ലക്ഷം രൂപക്കാണെന്നും അറസ്റ്റിലായത് സോവർ ഗ്യാങ്ങ് സംഘമെന്നും പൊലീസ് അറിയിച്ചു.

അറസ്റ്റിലായവരില്‍ 5 മെഡിക്കല്‍ വിദ്യാർത്ഥികളും ഉള്‍പ്പെടുന്നു. ബയോമെട്രിക്ക് പരിശോധന ചുമതലയിലുള്ള ഉദ്യോഗസ്ഥരും പിടിയിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഹാറില്‍ ആള്‍മാറാട്ടം നടത്തിയ ഒൻപത് പേർ നേരത്തെ അറസ്റ്റിലായിരുന്നു. യഥാർത്ഥ വിദ്യാർത്ഥികള്‍ക്ക് പകരം അറസ്റ്റിലായവർ പരീക്ഷ എഴുതിയെന്ന് പൊലീസ് പറഞ്ഞു.

യുപിയില്‍ പരീക്ഷയെഴുതിയ വിദ്യാർഥിയില്‍ നിന്ന് സിംകാർഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി. ഈ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം, പരീക്ഷ മൂല്യനിർണയത്തിനുള്ള നടപടികള്‍ തുടങ്ങിയതായി എൻടിഎ അറിയിച്ചു.