video
play-sharp-fill

ടീച്ചർ ക്ലാസിലില്ലാതിരുന്നതിനാൽ ഡസ്ക്കിൽ കൊട്ടി ശബ്ദമുണ്ടാക്കി ; പ്രകോപിതയായ ടീച്ചർ മൂന്നാം ക്ലാസുകാരന്റെ കരണത്തടിച്ചു ; ഭക്ഷണം കഴിക്കാനാകാതെ വന്നതോടെ  കുട്ടി ആശുപത്രിയിൽ ; ടീച്ചർക്കെതിരെ പരാതി

ടീച്ചർ ക്ലാസിലില്ലാതിരുന്നതിനാൽ ഡസ്ക്കിൽ കൊട്ടി ശബ്ദമുണ്ടാക്കി ; പ്രകോപിതയായ ടീച്ചർ മൂന്നാം ക്ലാസുകാരന്റെ കരണത്തടിച്ചു ; ഭക്ഷണം കഴിക്കാനാകാതെ വന്നതോടെ കുട്ടി ആശുപത്രിയിൽ ; ടീച്ചർക്കെതിരെ പരാതി

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി : ക്ലാസിൽ ബഹളമുണ്ടാക്കിയെന്നാരോപിച്ച് മൂന്നാം ക്ലാസുകാരന്റെ മുഖത്ത് അധ്യാപിക അടിച്ചതായി പരാതി. പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടി. ഇടുക്കി വണ്ടിപ്പെരിയാറാണ് സംഭവം. സർക്കാർ എൽ പി സ്കൂൾ വിദ്യാർത്ഥിയുടെ കരണത്താണ് അധ്യാപിക അടിച്ചത്.

ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. ടീച്ചർ ക്ലാസിലില്ലാതിരുന്നതിനാൽ കുട്ടികളിൽ ചിലർ ഡസ്ക്കിൽ കൊട്ടി ശബ്ദമുണ്ടാക്കി, ഈ സമയം അതുവഴിയെത്തിയ ജൂലിയറ്റ് എന്ന് അധ്യാപിക ഡസ്കിൽ കൊട്ടിയത് താനാണെന്ന് പറഞ്ഞ് കരണത്തടിക്കുകയായിരുന്നു എന്നാണ് കുട്ടി പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകുന്നേരം ജോലി കഴിഞ്ഞ് അമ്മയെത്തിയപ്പോൾ ടീച്ചർ അടിച്ച കാര്യം അമ്മയോട് പറഞ്ഞു. വേദന മൂലം ഭക്ഷണം കഴിക്കാൻ കഴിയാതെ വന്നതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്.

ചൈൽഡ് ലൈൻ പ്രവർത്തകരെത്തി വിവരങ്ങൾ ശേഖരിച്ച ശേഷം വണ്ടിപ്പെരിയാർ പൊലീസിനെ അറിയിച്ചു. സ്കൂളിലെ താൽക്കാലിക അധ്യാപികയാണ് ആരോപണ വിധേയയായ ജൂലിയറ്റ്.