Spread the love

പൊന്നാനി : വിദ്യാർഥിയുടെ രക്ഷിതാവുമായി സംസാരിച്ചുകൊണ്ടിരിക്കെ അധ്യാപിക സ്കൂളില്‍ കുഴഞ്ഞു വീണുമരിച്ചു. പൊന്നാനി എം.ഐ.ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിഭാഗം ഇംഗ്ലീഷ് അധ്യാപിക തൃശ്ശൂർ വടക്കേക്കാട് കല്ലൂർ സ്വദേശി ബീവി കെ. ബിന്ദു (51) ആണ് മരിച്ചത്.

video
play-sharp-fill

വടക്കേക്കാട് ഞമനങ്ങാട് ഐ.സി.എ. സ്കൂളിന് സമീപമാണ് താമസം.ചൊവ്വാഴ്ച ഉച്ചഭക്ഷണത്തിനുശേഷമായിരുന്നു സംഭവം. സഹപ്രവർത്തകർ പൊന്നാനി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പിതാവ്: ആറ്റുപ്പുറം കീക്കോട്ട് ഹൈദ്രോസ് തങ്ങള്‍. മാതാവ്: അറക്കല്‍ അമീനക്കുട്ടി. മകൻ: സയ്യിദ് ആദില്‍. മരുമകള്‍: ഫായിസ.സഹോദരങ്ങള്‍: മുഹമ്മദ് തങ്ങള്‍, ഫൗസിയ ബീവി, സയ്യിദ് ഹാരിസ് (അക്ഷര കോളേജ് വടക്കേക്കാട്).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group