ടാക്സി ജീവനക്കാർക്ക് ഭീഷണിയായി പുതുപ്പള്ളിയിൽ അനധികൃത ടാക്സി, റെന്റ് എ കാർ സർവീസുകൾ വ്യാപകമാകുന്നു; പരാതി നൽകിയിട്ടും നടപടി എടുക്കാതെ അധികൃതർ

ടാക്സി ജീവനക്കാർക്ക് ഭീഷണിയായി പുതുപ്പള്ളിയിൽ അനധികൃത ടാക്സി, റെന്റ് എ കാർ സർവീസുകൾ വ്യാപകമാകുന്നു; പരാതി നൽകിയിട്ടും നടപടി എടുക്കാതെ അധികൃതർ

സ്വന്തം ലേഖകൻ

പുതുപ്പള്ളി: ടാക്സി ജീവനക്കാർക്ക് ഭീഷണിയായി പുതുപ്പള്ളിയിൽ അനധികൃത ടാക്സി, റെന്റ് എ കാർ സർവീസുകൾ വ്യാപകമാകുന്നു. പുതുപ്പള്ളിയിലും സമീപ പ്രദേശങ്ങളിലുമായി നിരവധി കാറുകളാണ് ഇത്തരത്തിൽ സർവീസ് നടത്തുന്നത്.

അനധികൃതമായി സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ പരാതി നൽകിയിട്ടും യാതൊരു തരത്തിലുമുള്ള നടപടികളും അധികൃതരുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്ന് ഓൾ ടാക്സി അസോസിയേഷൻ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടാക്സും ഇൻഷുറൻസും അടക്കമുള്ളവ അടച്ച് നിയമ വിധേയമായി ടാക്സി സർവീസ് നടത്തുന്നവർക്ക് ജീവിക്കാൻ സാധിക്കാത്ത സാഹചര്യമാണ് പുതുപ്പള്ളിയിലുള്ളത്.

അനധികൃത വാഹനങ്ങൾ മൂലം സാധാരണ ടാക്സി ഡ്രൈവർമാക്ക് ജോലി നഷ്ടപ്പെടുകയും, വാഹനങ്ങളുടെ ബാങ്ക് കുടിശികയും, ഇൻഷുറൻസ് അടക്കമുള്ളവ അടക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

സർക്കാരും ഉദ്യോ​​ഗസ്ഥരും അടിയന്തരമായി ഇടപെട്ട് കള്ള ടാക്സികൾ നിരോധിച്ചില്ലെങ്കിൽ പുതുപ്പള്ളിയിലും കോട്ടയത്തുമടക്കം നിരവധി ആത്മഹത്യകളാണ് വരും ദിവസങ്ങളിൽ ഉണ്ടാകാൻ പോകുന്നത്.