Spread the love

ചെന്നൈ: തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് പിന്തുണയുമായി സർക്കാരുണ്ടാക്കാൻ ഗവർണറെ സമീപിച്ച ടിവികെ അദ്ധ്യക്ഷൻ വിജയ്ക്ക് തിരിച്ചടി.

video
play-sharp-fill

ടിവികെയ്ക്ക് സർക്കാരുണ്ടാക്കാനുള്ള കേവലഭൂരിപക്ഷം ഇല്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അറിയിച്ചു. 118 എംഎല്‍എമാരുടെ പിന്തുണക്കത്ത് ഉണ്ടെങ്കില്‍ മാത്രമേ വിജയ്ക്ക് സത്യപ്രതിജ്ഞയ്ക്കുള്ള അനുമതി നല്‍കൂവെന്ന് ഗവർണർ അറിയിച്ചു. നിലവില്‍ 113 എംഎല്‍എമാരുടെ പിന്തുണയാണ് ടിവികെയ്ക്കുള്ളത്.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നുവന്ന അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് 118 എന്ന ഭൂരിപക്ഷത്തിലെത്താൻ കുറഞ്ഞത് 10 സീറ്റുകളെങ്കിലും വേണമായിരുന്നു. കോണ്‍ഗ്രസ് അഞ്ച് എംഎല്‍മാരുടെ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതോടെ 112 പേരുടെ പിന്തുണ മാത്രമേ ടിവികെയ്ക്ക് നിലവിലുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group