
ചെന്നൈ: തമിഴ് നടൻമാരായ ശ്രീകാന്തിനും കൃഷ്ണകുമാറിനും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ്.
ചെന്നൈയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിർദ്ദേശം. ഈ മാസം 28ന് ശ്രീകാന്തിനോടും 29ന് കൃഷ്ണകുമാറിനോടും ഇഡി ഓഫീസില്‍ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
കള്ളപ്പണ നിയമപ്രകാരമാണ് നടപടി. മാസങ്ങള്‍ക്ക് മുൻപ് ലഹരിമരുന്നുകേസില്‍ ഇരുവരെയും ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു. ഇതിനുപിന്നാലെയാണ് ഇഡിയുടെ നീക്കം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമവിരുദ്ധമായി പണം സമ്പാദിച്ചു, കൊക്കെയ്‌ൻ ഉപയോഗിച്ചു എന്നിവയിലടക്കം ചോദ്യം ചെയ്യുമെന്നാണ് വിവരം. അറസ്റ്റിലായ എഐഎഡിഎംകെ നേതാവ് പ്രസാദില്‍ നിന്നാണ് ശ്രീകാന്ത് ലഹരിമരുന്ന് ഉപയോഗിക്കുന്നതായി വിവിരം ലഭിച്ചത്.
വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് പൊലീസ് അന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ചെന്നൈയിലെ ഒരു ബാറിലുണ്ടായ അടിപിടിയെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ പ്രസാദിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും പലർക്കും ലഹരി കൈമാറിയെന്നും പൊലീസ് ചോദ്യം ചെയ്യലില്‍ നിന്ന് മനസിലാക്കി. ശ്രീകാന്തിന് ഇയാളുമായി ബന്ധമുള്ളതായും കൊക്കെയ്‌ൻ വാങ്ങി ഉപയോഗിച്ചെന്നും സംശയമുണ്ടായിരുന്നു.







