Spread the love

കൊച്ചി : നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ട ഹർജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.

video
play-sharp-fill

കേസ് പിൻവലിച്ച സർക്കാർ തീരുമാനം റദ്ദാക്കിയ പെരുമ്ബാവൂർ കോടതി ഉത്തരവിനെതിരെ മോഹൻലാല്‍ സമർപ്പിച്ച ഹർജിയും മോഹൻലാലിനെ നടപടി ആവശ്യപ്പെട്ട് ജെയിംസ് മാത്യു എന്നയാള്‍ സമർപ്പിച്ച ഹർജിയിലുമാണ് വിധി.

ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്ബ്യാർ അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തേവരയിലെ വീട്ടില്‍ നിന്നും 2011ല്‍ ആനക്കൊമ്ബ് കണ്ടെത്തിയ സംഭവത്തില്‍ മോഹൻലാല്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് വിചാരണ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കേസ് പിൻവലിച്ച സർക്കാർ നടപടി റദ്ദാക്കിയായിരുന്നു വിചാരണ കോടതി ഉത്തരവ്. അതിനെതിരെ മോഹൻലാല്‍ ഹൈക്കോടതിയെ സമീപിച്ച്‌ സ്റ്റേ സമ്ബാദിച്ചിരുന്നു. ഈ കേസിലാണ് കോടതി ഇന്ന് അന്തിമ വിധി പറയുന്നത്.