Spread the love

കോയമ്പത്തൂർ: 25 വയസുള്ള ഒറ്റയാനയെ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി.

video
play-sharp-fill

കോയമ്പത്തൂർ ജില്ലയിലെ തോണ്ടമുത്തൂരിനടുത്ത് വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ബുധനാഴ്ച രാത്രി കാടിറങ്ങിയ ആന കുപ്പേപ്പാളയത്തിനടുത്തുള്ള ‘രാമൻകുട്ടൈയിലെ കൃഷിയിടത്തില്‍ പ്രവേശിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

കൃഷിയിടത്തിലെ തോട്ടത്തിന്റെ ഓരത്തായി വൈദ്യുതി ബോർഡ് സ്ഥാപിച്ച ഉയർന്ന വോള്‍ട്ടേജുള്ള വൈദ്യുതി പോസ്റ്റ് തകർക്കുന്നതിനിടെയാണ് ആനയ്ക്ക് ഷോക്കേറ്റത്. ഇതോടെ നിലത്ത് വീണ ലൈവ് വയറില്‍ നിന്നുള്ള ഷോക്കേറ്റ് ആന തല്‍ക്ഷണം ചരിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടർ‌മാരുടെ സംഘവും ഉടൻ സ്ഥലത്തെത്തി. വൈദ്യുതാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മാർട്ടം പരിശോധനയില്‍ സ്ഥിരീകരിച്ചു. വൈദ്യുതി ലൈനിന്റെ സുരക്ഷയില്‍ എന്തെങ്കിലും അപാകതകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്.