
ചെന്നൈ: തമിഴ് ചലച്ചിത്ര വ്യവസായത്തിന് ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി വിജയ് സര്‍ക്കാര്‍.
തമിഴ്നാട്ടിലെ തിയറ്ററുകളില്‍ ദിവസേന അഞ്ച് പ്രദര്‍ശനങ്ങള്‍ നടത്താനുള്ള ഉത്തരവാണ് പുതുതായി എത്തിയിരിക്കുന്നത്.
തിയറ്ററുകളില്‍ ദിവസേന നാല് ഷോകള്‍ വീതം നടത്താനുള്ള അനുമതിയാണ് ഇതുവരെ ഉണ്ടായിരുന്നത്. പ്രാദേശിക ആഘോഷ ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും ഒരു പ്രദര്‍ശനം അധികമായി നടത്താനായി നിര്‍മ്മാതാക്കള്‍ മുന്‍പ് അനുമതി തേടേണ്ടിയിരുന്നു.
എന്നാല്‍ ഇനി ഇത്തരത്തില്‍ അനുമതി തേടേണ്ട ആവശ്യമില്ല. എന്നാല്‍ ചില നിബന്ധനകളോടെയാണ് അഞ്ച് പ്രദര്‍ശനങ്ങള്‍ നടത്താനുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പുതിയ ചിത്രം റിലീസ് ചെയ്ത് ആദ്യത്തെ ഒരാഴ്ചയും (റിലീസ് തീയതിയില്‍ നിന്ന് ഏഴ് ദിവസം) പ്രാദേശിക ആഘോഷ ദിനങ്ങളിലും പൊതു അവധിദിനങ്ങളിലുമാണ് അഞ്ച് ഷോകള്‍ നടത്താനുള്ള പുതിയ അനുമതി. ഒപ്പം എല്ലാ ശനി, ഞായര്‍ ദിനങ്ങളിലും അഞ്ച് പ്രദര്‍ശനങ്ങള്‍ നടത്താനാവും.
തമിഴ് സിനിമയെ നഷ്ടത്തില്‍ നിന്നും കര കയറ്റാനും തിയറ്റര്‍ റെവന്യൂ വര്‍ധിപ്പിക്കാനും ഉതകുന്ന മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാനായി സിനിമാ സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രി വിജയിനെ 16-ാം തീയതി സന്ദര്‍ശിച്ചിരുന്നു. ദിവസേന അഞ്ച് ഷോകള്‍ കളിക്കാന്‍ തിയറ്ററുകാരെ അനുവദിക്കണമെന്നതും അവരുടെ അഭ്യര്‍ഥന ആയിരുന്നു. ഇത് പരിഗണിച്ചാണ് നടപടി.
നിലവില്‍ ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ അഞ്ച് ഷോകള്‍ കളിക്കാനുള്ള അപേക്ഷ നല്‍കിയാല്‍ രണ്ടോ മൂന്നോ ദിവസത്തേക്കാണ് അനുമതി നല്‍കിയിരുന്നത്.







