play-sharp-fill

സംഘപരിവാറുകാര്‍ ഫാന്‍സ് പേജ് വരെ ഉണ്ടാക്കി; ശബരിമലയിലെത്തിയ മുന്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞതോടെ കണ്ണില്‍ക്കരടായി; ഓപ്പറേഷന്‍ കുബേര വഴി കൊള്ളപ്പലിശക്കാരെ ഇരുമ്പഴിക്കുള്ളിലാക്കി; കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചവരെ ഏത്തമിടീച്ചത് അവസാന വിവാദം; വിവാദങ്ങളും വിമര്‍ശനങ്ങളും കൂടെപ്പിറപ്പായ യതീഷ് ചന്ദ്ര ഐപിഎസ് കേരളം വിടുന്നു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മുഖം നോക്കാതെ നടപടിയെടുക്കുന്ന, വിവാദങ്ങളുടെ കൂട്ടുകാരനായ യതീഷ് ചന്ദ്ര ഐപിഎസ് കേരളം വിടുന്നു. കര്‍ണാടക കേഡറിലേക്ക് മാറാനുള്ള യതീഷ് ചന്ദ്രയുടെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് യതീഷ് ചന്ദ്ര കര്‍ണാടക കേഡറിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്. ഇതിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. വിവാദങ്ങളും വിമര്‍ശനങ്ങളും വിട്ടൊഴിയാത്ത യതീഷ് ചന്ദ്രയുടെ ഔദ്യോഗിക ജീവിതത്തില്‍ കോവിഡ് കാലത്ത് നിയമം പാലിക്കാത്തവരെ ഏത്തമിടീച്ചതാണ് ഒടുവിലുണ്ടായ വിവാദം. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ടു മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അധിക്ഷേപിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് […]

കണ്ണൂര്‍ ജില്ലാ കളക്ടറും യതീഷ് ചന്ദ്രയും തമ്മില്‍ പോര് മുറുകുന്നു ; ഹോട്ട് സ്‌പോട്ടുകളല്ലാത്ത ഇടങ്ങളില്‍ പൊലീസ് റോഡുകള്‍ ബ്ലോക്ക് ചെയ്തതിനെതിരെ കളക്ടര്‍ ഉത്തരവ് ഇറക്കി

സ്വന്തം ലേഖകന്‍ കണ്ണൂര്‍: കൊറോണക്കാലത്ത് ജില്ലാ പോലീസ് മേധാവി സ്വീകരിച്ച നടപടികള്‍ക്കെതിരേ തുറന്ന പോരിനിറങ്ങി ജില്ലാ കളക്ടര്‍. ജില്ലയില്‍ ഹോട്ട്‌സ്‌പോട്ട് അല്ലാത്ത ഇടങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയ എസ്പിയുടെ നടപടിക്കെതിരെയാണ് കളക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഹോട്ട്‌സ്‌പോട്ടുകള്‍ അല്ലാത്തയിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാടില്ലെന്നും ബ്ലോക്കുകള്‍ അടിയന്തരമായി നീക്കാനും കളക്ടര്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കളക്ടര്‍ ടി.വി സുഭാഷ് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയ്ക്ക് കത്തയച്ചിട്ടുണ്ട്. പ്രധാനമായും അഞ്ച് കാര്യങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ടുള്ളതാണ് കത്ത്. ജില്ലയില്‍ സാമൂഹിക വ്യാപനം ഇല്ലെന്നിരിക്കെ എസ്പി കണ്ടെയ്ന്‍മെന്റ് […]

മാനസിക പിരിമുറുക്കം ഒഴിവാക്കാൻ പൊലീസുകാർക്ക് ഉല്ലാസയാത്ര അവധി നൽകി യതീഷ് ചന്ദ്ര ഐപിഎസ്

  സ്വന്തം ലേഖകൻ തൃശ്ശൂർ: മാനസിക പിരിമുറുക്കവും ഡ്യൂട്ടി ഭാരവും ഒഴിവാക്കാൻ ജില്ലയിലെ പൊലീസുകാർക്ക് വർഷത്തിലൊരിക്കൽ ഉല്ലാസ ദിനമായി സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര ഐപിഎസ് പ്രഖ്യാപിച്ചു. പൊലീസ് അസോസിയേഷൻ നൽകിയ അപേക്ഷ പരിഗണിച്ചാണ് യതീഷ് ചന്ദ്ര ഐപിഎസ് ഈ തീരുമാനം എടുത്തിരിക്കുന്നത്. സർക്കിൾ ഇൻസ്‌പെക്ടർമാരുടെ നിർദ്ദേശത്തോടെ ഇനി കുടുംബസംഗമമായോ, വിനോദയാത്രയായോ സേനാംഗങ്ങൾക്ക് ഒരുമിച്ച് പോകാനാകും. പൊലീസ് സ്റ്റേഷനുകളിലെയും വിവിധ യൂണിറ്റുകളിലെയും പൊലീസുകാർക്ക് ഇനി ഒരു ദിവസം ഒരുമിച്ച് ഒത്തുചേരാനാവും. സ്റ്റേഷനിലെ ദൈനംദിന ജോലികൾ തടസ്സപ്പെടാത്ത വിധത്തിൽ മുൻകൂട്ടി അനുവാദത്തോടെയാകും ഉല്ലാസ യാത്രയുടെ […]