play-sharp-fill

തണുപ്പുകാലം ആസ്വദിക്കാൻ പൊന്മുടിയിലേക്ക് ഇനി സഞ്ചാരികൾക്ക് എത്താം ; കർശന നിയന്ത്രണങ്ങളോടെയാണ് പ്രവേശനം ; കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസുകളും പ്രഖ്യാപിച്ചു

തിരുവനന്തപുരം: രണ്ടരമാസത്തോളമായി അടച്ചിട്ടിരുന്ന പൊന്മുടിയിൽ സന്ദർശകർക്ക് വീണ്ടും പ്രവേശനം അനുവദിച്ചു. കനത്ത മഴയിലും മണ്ണിടിച്ചിലിലും റോഡ് തകർന്നതിനാൽ സന്ദർശകരെ കടത്തിവിടുന്നില്ലായിരുന്നു. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇപ്പോൾ പൊന്‍മുടി പാത തുറക്കുന്നത്.ക്രിസമസ് പുതുവത്സര അവധിക്കാലം കൂടി കണക്കിലെടുത്താണ് പൊന്‍മുടി വീണ്ടും തുറക്കുന്നത്.പൊന്മുടി പാതയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനാൽ സുരക്ഷിതമായ കരുതലിൽ വിനോദ സഞ്ചാരികൾക്ക് പൊന്മുടി സന്ദർശിക്കാവുന്നതാണ്. ഇക്കോ ടൂറിസം ഗൈഡുകളുടെയും വനം, പോലീസ് ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങൾ യാത്രാ വേളയിൽ കർശനമായി പാലിക്കേണ്ടതാണ്.കെഎസ്ആര്‍ടിസി പൊന്‍മുടിയിലേക്ക് പ്രത്യേക സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.