‘വിഴിഞ്ഞം ഇന്‍റർനാഷനൽ സീപോർട്ട് ‘ തുറമുഖ പദ്ധതിക്ക് പേരിട്ടു..! ലോഗോ ഉടൻ
സ്വന്തം ലേഖകൻ തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ‘വിഴിഞ്ഞം ഇന്‍റർനാഷനൽ സീപോർട്ട്’ എന്ന് പേരിട്ട് ഉത്തരവിറക്കി. കഴിഞ്ഞമാസം നടന്ന സർക്കാർ-അദാനി ഗ്രൂപ്പ് ചർച്ചയിലെ തീരുമാനത്തെത്തുടർന്നാണ് നടപടി. തുറമുഖത്തിന് ലോഗോയും തയാറാക്കും. വിഴിഞ്ഞം ബ്രാൻഡ് ചെയ്യണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നുവന്നിരുന്നു. തുടർന്നാണ് തുറമുഖത്തിന് പേരിട്ടത്. […]