video
play-sharp-fill

മണിമലയാറ്റില്‍ ചാടിയ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി:കാണാതായി മൂന്നാം ദിവസം മൃതദേഹം പൊങ്ങിയത് മൂങ്ങാനി തടയണയ്ക്കു സമീപം; വില്ലേജ് ഓഫീസറുടെ ആത്മഹത്യക്ക് പിന്നിൽ ആകെ ദുരൂഹത

സ്വന്തം ലേഖകൻ  മണിമല: ആറ്റിലേക്ക് ചാടിയ ചങ്ങനാശ്ശേരി സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ എന്‍. പ്രകാശി(51)ന്റെ മൃതദേഹം കണ്ടെത്തി. കാണാതായി മൂന്നാം ദിവസമാണ് മൃതദേഹം പൊങ്ങിയത്. രാവിലെ ഏഴരയോടെയാണ് മൂങ്ങാനി തടയണയോട് ചേര്‍ന്നാണ് പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം ചാടിയ മണിമല പാലത്തില്‍ നിന്ന് ഒരു കിലോമീറ്ററോളം മാറിയുള്ള തടയണയിലാണ് മൃതദേഹം ഉയര്‍ന്ന് വന്നത്.രാവിലെ ഏഴു മണിമുതല്‍ പ്രകാശിനായുള്ള തെരച്ചില്‍ ആരംഭിച്ചിരുന്നു.ഏഴരയോടെ ആറിന്റെ അടിത്തട്ട് ഇളക്കിയപ്പോഴാണ് മൃതദേഹം ഉയര്‍ന്നു വന്നത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ഫോഴ്‌സും കോട്ടയത്ത് നിന്നുള്ള മുങ്ങല്‍ വിദഗ്ധരും ഈരാറ്റുപേട്ടയില്‍ […]

പുതിയ വില്ലേജ് ഓഫീസര്‍ എത്തി; വര്‍ഷങ്ങള്‍ക്ക് ശേഷം മുഖം മിനുക്കി കൂട്ടിക്കല്‍ വില്ലേജ് ഓഫീസ് കെട്ടിടം

സ്വന്തം ലേഖകന്‍ കൂട്ടിക്കല്‍: കഴിഞ്ഞ പത്ത് വഷത്തോളമായി മെയ്ന്റനന്‍സ് മുടങ്ങി കിടന്നിരുന്ന കൂട്ടിക്കല്‍ വില്ലേജ് ഓഫീസ് വൃത്തിയാക്കി, പെയിന്റ് ചെയ്ത് വില്ലേജ് ഓഫീസര്‍ എ.എസ് മുഹമ്മദും സഹപ്രവര്‍ത്തകരും മാതൃകയായി. നാട്ടുകാരും വില്ലേജ് ഓഫീസിന്റെ നവീകരണത്തില്‍ പങ്കാളികളായി. ശോചനീയാവസ്ഥയിലായിരുന്ന കെട്ടിടം വൃത്തിയാക്കിയെടുത്തപ്പോള്‍, കെട്ടിടത്തിന്റെ ഭംഗി കണ്ട് അത്ഭുതപ്പെടുകയാണ് ഇവിടെയെത്തുന്നവര്‍. 1980ല്‍ പൂഞ്ഞാര്‍ തെക്കേക്കര വില്ലേജ് വിഭജിച്ചാണ് കൂട്ടിക്കല്‍ വില്ലേജ് രൂപം കൊണ്ടത്. കൂട്ടിക്കല്‍ ടൗണില്‍ സ്ഥിതി ചെയ്തിരുന്ന വില്ലേജ് ഓഫീസ് കെട്ടിടം പഞ്ചായത്ത് കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. മൈക്കിള്‍ കള്ളിവയലില്‍, ഏന്തയാറിന് സമീപം കുപ്പയാകുഴി ഭാഗത്ത് സൗജന്യമായി […]

ഇവിടെയുണ്ട് പാഴ് വസ്തുക്കൾ നിറഞ്ഞൊരു വില്ലേജ് ഓഫീസ്

  സ്വന്തം ലേഖകൻ മാറനല്ലൂര്‍: സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾ എല്ലാം തന്നെ ഇന്ന് നവീകരണത്തിന്റെ പാതയിലാണ്. എന്നാൽ മാറനല്ലൂറിലെ വില്ലേജ് ഓഫീസ് പരിഷ്‌ക്കരിച്ചെങ്കിലും ഓഫീസ് പരിസരം പാഴ്‌വസ്തുക്കള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്‌. പുതിയ കെട്ടിടം നിര്‍മിച്ചിട്ട് ഒന്നരവര്‍ഷം കഴിഞ്ഞെങ്കിലും പഴയ കെട്ടിടത്തിന്റെ അവശിഷ്ട്ടങ്ങള്‍ പരിസരത്ത് തന്നെ കെട്ടിക്കിടക്കുകയാണ്. കൺമുൻപിൽ കിടക്കുന്നത് പോലും കാണാതെ അധികൃതർ പഴയ കെട്ടിടത്തില്‍നിന്നുള്ള പൊളിച്ചുമാറ്റിയ വസ്തുക്കള്‍ ഉള്‍പ്പെടെ മഴയത്ത് നനഞ്ഞ് നശിക്കുകയാണ്. ഇതോടെ ഓഫീസിൽ നിരവധി ആവശ്യങ്ങൾക്കായി എത്തുന്നവർ സ്ഥലപരിമിതിമൂലം ഏറെബുദ്ധിമുട്ട് അനുഭവിക്കാറുണ്ട് അതേസമയം ഇഴജന്തുക്കളുടെ ശല്യവും പതിവാണ്. പാഴ്‌വസ്തുക്കള്‍ കൂട്ടിയിട്ടിരിക്കുന്നതുമൂലം […]