video
play-sharp-fill

ഒരേസമയം കലിംഗയിലും കായംകുളത്തും പഠിക്കാൻ നിഖിൽ തോമസ് എന്താ ‘കുമ്പിടി’യാണോ? ശുപാര്‍ശ ചെയ്ത സിപിഎം നേതാവിന്‍റെ പേര് കോളേജ് മാനേജര്‍ തുറന്നുപറയണം : വി.മുരളീധരന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം : വ്യാജ ഡിഗ്രി വിവാദത്തില്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഒരേസമയം കലിംഗയിലും കായംകുളത്തും പഠിക്കാൻ നിഖിൽ തോമസ് എന്താ ‘കുമ്പിടി’യാണോ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. നിഖില്‍ തോമസിനായി ശുപാര്‍ശ ചെയ്ത സിപിഎം നേതാവിന്‍റെ പേര് കോളേജ് മാനേജര്‍ തുറന്നുപറയണം. ഉന്നതവിദ്യാഭ്യാസത്തെ തകർക്കുന്ന തെമ്മാടിത്തരം കാണിക്കുന്നവരുടെ പേര് കേരളത്തിലെ ജനങ്ങൾ അറിയണം. ഗവർണർക്ക് എതിരെ പ്രമേയം അവതരിപ്പിച്ച മഹാനാണോ ശുപാർശയ്ക്ക് പിന്നിലുള്ള നേതാവ് എന്നും വി മുരളീധരൻ ചോദിച്ചു. ഈ വിഷയത്തിൽ ഗവർണർ നേരിട്ട് ഇടപെട്ട് […]

വിദ്യാഭ്യാസ സംവിധാനം മോദി സർക്കാർ ഉന്നതങ്ങളിലെത്തിച്ചെന്ന് വി.മുരളീധരൻ; കൂകിവിളിച്ച് വിദ്യാർത്ഥികൾ

സ്വന്തം ലേഖകൻ കാസർഗോഡ്: കേന്ദ്രമന്ത്രി വി.മുരളീധരൻ, കേരള കേന്ദ്ര സർവകലാശാലയിൽ പ്രസംഗിക്കുന്നതിനിടെ വിദ്യാർത്ഥികൾ കൂകി വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സംസാരിക്കുന്നതിനിടെയാണ് സദസിൽ നിന്ന് വിദ്യാർത്ഥികൾ കൂക്കി വിളിച്ചത്. നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ ഉന്നതങ്ങളിലെത്തിച്ചുവെന്ന കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞതിനെ തുടർന്നാണ് വിദ്യാർഥികളുടെ ഭാഗത്തുനിന്ന് ഇത്തരമൊരു പ്രതികരണം ഉണ്ടായത്. കേന്ദ്ര സർവകലാശാലയിലെ ബിരുദാനന്തര ചടങ്ങിനിടെയാണ് പ്രതികരണം. അതിനിടെ രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ കോടതി വിധിക്കെതിരെ തെരുവിലിറങ്ങുന്നവർ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ കുറ്റപ്പെടുത്തി. നെഹ്‌റു കുടുംബത്തിന് ഈ രാജ്യത്തെ […]

ആരൊക്കെ പാടി പുകഴ്ത്തിയാലും ബിബിസിയുടെ ഗൂഢലക്ഷ്യം മറച്ചുവെക്കാനാവില്ല, ജനാധിപത്യനിലപാടുകളെ അവര്‍ പരിഹസിച്ചു; ഏതു കൊടി കെട്ടിയ കൊമ്പന്‍ ആയാലും ഈ കാര്യം അനുവദിക്കാനാവില്ല : കേന്ദ്രമന്ത്രി വി മുരളീധരന്‍

സ്വന്തം ലേഖകൻ കോഴിക്കോട്:ബിബിസിക്കെതിരെ തുറന്നടിച്ച് കേന്ദ്രവിദേശകാര്യ സഹന്ത്രി വി മുരളീധരൻ. മാധ്യമ പ്രവര്‍ത്തനം ഉത്തരവാദിത്തരഹിതമായാല്‍ അത് നാടിനെ എങ്ങനെ ചിന്ന ഭിന്നമാക്കും എന്നതിന് പല തെളിവുകളും അടുത്ത കാലത്തുണ്ടായെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ആരൊക്കെ പാടി പുകഴ്ത്തിയാലും ബി ബി സി യുടെ ഗൂഢലക്ഷ്യം മറച്ചു വെക്കാനാവില്ല.പരമോന്നത കോടതി തീര്‍പ്പ് കല്പിച്ച രാജ്യം മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വീണ്ടും പറയുകയാണ് ഇവര്‍ ചെയ്തത്.ഏതു കൊടി കെട്ടിയ കൊമ്പന്‍ ആയാലും ഈ കാര്യം അനുവദിക്കാനാവില്ല.കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകം അല്ലെന്നു ബി ബി സി പറയുമ്പോള്‍ […]

ഗിനിയിൽ മലയാളികളടക്കമുള്ള ഇരുപത്തിയാറ് നാവികർ തടവിൽ; സംഘത്തിൽ വിസ്മയയുടെ സഹോദരനും; നാട്ടിലെത്തിക്കുമെന്ന ഉറപ്പുമായി മുരളീധരൻ

കൊണാക്രി: ഗിനിയിൽ നേവിയുടെ പിടിയിലായ ഇരുപത്തിയാറംഗ സംഘം മോചനത്തിന് വഴികാണാതെ ദുരിതത്തിൽ. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരൻ വിജിത്ത് അടക്കമുള്ള മലയാളികളും സംഘത്തിലുണ്ട്.16 ഇന്ത്യക്കാരും 10 വിദേശികളുമാണ് കപ്പലിലുള്ളത്. നൈജീരിയൻ നാവികസേനയുടെ നിർദേശം അനുസരിച്ചാണ് ഗിനിയൻ നേവി വിജിത്ത് ജോലി ചെയ്യുന്ന കപ്പൽ കസ്റ്റഡിയിലെടുത്തത്. ഇവരെ നൈജീരിയയ്ക്ക് കൈമാറാനാണ് ഗിനിയൻ നേവിയുടെ തീരുമാനം. കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് ഹീറോയിക് ഐഡം എന്ന കപ്പൽ ക്രൂഡ് ഓയിൽ നിറയ്‌ക്കാനായിട്ടാണ് നൈജീരിയയിലെ എകെപി ടെർമിനലിൽ എത്തിയത്. ക്രൂഡ് ഓയിൽ മോഷണത്തിനു വന്ന കപ്പൽ […]

ഗവർണറുടെ നിലപാടാണ് ശരി, മുഖ്യമന്ത്രി മന്ത്രിമാരെ കൊണ്ട് ഗവർണറെ വിരട്ടാൻ നോക്കുന്നു; വി.മുരളീധരൻ

സർക്കാരിനെതിരായ ഗവർണറുടെ ട്വീറ്റിൽ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഗവർണർ ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കുന്നു. ഗവർണർ നിർവഹിക്കുന്നത് അദ്ദേഹത്തിന്റെ ചുമതലയാണ്. ബന്ധു നിയമന നീക്കം ഗവർണർ തടഞ്ഞു.ഗവർണറെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചു. ഗവർണറുടെ നിലപാടാണ് ശരിയെന്നും വി മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരെ കൊണ്ട് ഗവർണറെ വിരട്ടാൻ നോക്കുന്നു. അതിൽ നിന്ന് മുഖ്യമന്ത്രി പിൻമാറണം. രാജ്ഭവനെ അധിക്ഷേപിക്കുന്നത് നിർത്തണം. ഗവർണറുടെ പദവിയുടെ വില ഇടിച്ച് കാണിക്കുന്നു. മന്ത്രിമാർ ഭരണഘടനയെ അനുസരിക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു. മന്ത്രിമാർ ഗവർണർക്കെതിരെ […]

അന്ധമായ ബിജെപി വിരോധം പരത്തി മുസ്ലീങ്ങളെ കൂടെ നിർത്താൻ ചരടുവലിക്കുകയാണ് പിണറായിയും രമേശ് ചെന്നിത്തലയും : വി.മുരളീധരൻ

സ്വന്തം ലേഖകൻ കോഴിക്കോട്: മനുഷ്യ ശൃംഖല സംഘടിപ്പിച്ച എൽഎഡിഎഫിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ രംഗത്ത്. കഴിഞ്ഞ 20 വർഷമായി ഇടതു മുന്നണിക്ക് പല പേരിൽ ഇറക്കുന്ന ഒരു സ്ഥിരം സമരമ്പറുണ്ടെന്നും സൗകര്യം പോലെ അവർ അതിനെ ശൃംഖല, ചങ്ങല, മതിൽ, സംഗമം എന്നൊക്കെയങ്ങ് മലയാളത്തിലും സംസ്‌കൃതത്തിലുമൊക്കെ വിളിക്കുമെന്നുമാണ് വി. മുരളീധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജനുവരിയിൽ വനിതാമതിൽ പണിത് വിശ്വാസികളെ പറ്റിച്ച് രായ്ക്കു രാമാനം രണ്ട് ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറ്റിയ വിരുതൻമാരെ മലയാളിക്ക് അങ്ങനെ മറക്കാൻ പറ്റുമോയെന്നും അദ്ദേഹം ചോദിക്കുന്നു. […]

മൈതാന പ്രസംഗത്തിൽ മാത്രമല്ല പ്രവൃത്തിയിലും പിണറായി വിജയൻ തന്റേടം കാണിക്കണം : കെ.മുരളീധരൻ

സ്വന്തം ലേഖകൻ കോഴിക്കോട്: മൈതാന പ്രസംഗത്തിൽ മാത്രമല്ല പ്രവൃത്തിയിലും പിണറായി വിജയൻ തന്റേടം കാണിക്കണം. സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ.മുരളീധരൻ രംഗത്ത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ ഭിന്നത നിലനിൽക്കെ മുഖ്യമന്ത്രിയെ വിമർശിച്ചും വെല്ലുവിളിച്ചുമാണ് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപി രംഗത്ത് എത്തിയിരിക്കുന്നത്. ഗവർണറെ വിമർശിക്കാൻ മുഖ്യമന്ത്രി ചങ്കൂറ്റം കാണിക്കണമെന്ന് മുരളീധരൻ പറഞ്ഞു. കോൺഗ്രസ് പറയുന്നതുപോലെ അല്ലെങ്കിലും ബിജെപി എംഎൽഎ ഒ.രാജഗോപാൽ ഗവർണറുടെ നിലപാടിനെ എതിർത്തതുപോലെയെങ്കിലും പിണറായി വിമർശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൈതാന പ്രസംഗം മാത്രം പോര എന്നും പ്രവൃത്തിയിലും […]

യുഎപിഎ ഇടതു നയമല്ലെന്നു പറയുന്നവർക്ക് ഭരിക്കാൻ അവകാശമില്ല ; പാർട്ടി നേതാക്കളുടെ വാക്കോ ഭരണഘടനയോ വലുതെന്ന് സർക്കാർ തീരുമാനിക്കണം : വി മുരളീധരൻ

  സ്വന്തം ലേഖിക കോഴിക്കോട്; മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ വിദ്യാർത്ഥികൾക്ക് മേൽ യുഎപിഎ ചുമത്തിയത്, പുനഃപരിശോധിക്കുന്നതിനെ വിമർശിച്ച് കേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. പാർട്ടി നേതാക്കളുടെ വാക്കനുസരിച്ചല്ല സർക്കാർ തീരുമാനമെടുക്കേണ്ടത്. പാർട്ടി നേതാക്കളുടെ വാക്കോ ഭരണഘടനയോ വലുതെന്ന് സർക്കാർ തീരുമാനിക്കണമെന്നും മുരളീധരൻ പറഞ്ഞു. യുഎപിഎ ഇടതുസർക്കാർ നയമല്ല എന്നുപറയുന്നവർക്ക് ഭരിക്കാൻ അവകാശമില്ലെന്നും മുരളീധരന് കുറ്റപ്പെടുത്തി. അറസ്റ്റിലായ വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയത് പ്രോസിക്യൂഷൻ പുനഃപരിശോധിക്കാനുള്ള നീക്കത്തിനോടു പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. രണ്ടുദിവസത്തെ സമയമാണ് യുഎപിഎ ചുമത്തിയത് പുനഃപരിശോധിക്കാനായി കോടതിയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. രണ്ടു പ്രതികളുടെയും […]