video
play-sharp-fill

ഒന്‍പതു വയസ്സുകാരിയോട് രണ്ടാനമ്മയുടെ ക്രൂരത; പെൺകുട്ടിയെ പെട്ടിയിൽ പൂട്ടിയിട്ടു ; കുട്ടിയെ കണ്ടെത്തിയത് പോലീസ് നടത്തിയ പരിശോധനയിൽ ; ഗര്‍ഭിണിയായ യുവതിക്കെതിരെ വധശ്രമത്തിന് കേസ്

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ ഒന്‍പതു വയസുകാരിയെ ഗര്‍ഭിണിയായ  രണ്ടാനമ്മ പെട്ടിയില്‍ പൂട്ടിയിട്ടു.  മുസാഫര്‍ നഗറിലാണ് സംഭവം നടന്നത്. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് ഗര്‍ഭിണിയായ രണ്ടാനമ്മ ശില്‍പ്പയ്ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. തിങ്കളാഴ്ച വൈകുന്നേരമാണ് ഒന്‍പതു വയസുകാരിയായ രാധികയെ കാണാതായത്. വീട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.  തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ വിവരമറിയിച്ചു, പൊലീസ്  വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് പൂട്ടിയിട്ടിരുന്ന ഒരു വലിയ പെട്ടിക്കുള്ളില്‍ നിന്നും കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടി അബോധാവസ്ഥയിലായിരുന്നുവെന്ന് മുസാഫര്‍നഗര്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആയുഷ് വിക്രം സിംഗ് പറഞ്ഞു. ബോധം തെളിഞ്ഞ ശേഷം […]

കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയെ നാട്ടുകാർ തല്ലിക്കൊന്നു

സ്വന്തം ലേഖകൻ ലഖ്‌നൗ : ഉത്തർപ്രദേശിൽ വ്യാഴാഴ്ച കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയെ നാട്ടുകാർ തല്ലിക്കൊന്നു. ഇവരുടെ മകൾ നോക്കി നിൽക്കെയായാണ് നാട്ടുകാർ ആക്രമിച്ചത്. ഗുരുതരമായി തലയ്ക്ക് അടക്കം പരിക്കേറ്റ ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടികളെ ബന്ദിയാക്കിയ സുഭാഷ് ബഥമിനെ വെള്ളിയാഴ്ച പുലർച്ചെ പൊലീസ് വെടിവച്ച് കൊന്നിരുന്നു. കുട്ടികളെയെല്ലാവരെയും സുരക്ഷിതമായി പുറത്തേക്ക് എത്തിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് പ്രതിയുടെ വീട്ടിലെത്തി നാട്ടുകാർ അക്രമം കാണിച്ചത്. നാട്ടുകാർ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു നാട്ടുകാരനും തിക്കിലും തിരക്കിലും […]

പൗരത്വ ഭേദഗതി നിയമം ; ഉത്തർപ്രദേശിൽ സംഘർഷത്തിനിടയിൽ എട്ട് വയസുകാരനുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു, പലയിടത്തും റെഡ് അലേർട്ട്

  സ്വന്തം ലേഖകൻ ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഉത്തർപ്രദേശിൽ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ചയും രൂക്ഷമായ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധത്തിനിടയിൽ പൊലീസ് വെടിവെപ്പിലും സംഘർഷത്തിലും എട്ട് വയസുകാരനുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. സംസ്ഥാനത്ത് ഉടനീളം വ്യാപകമായ അറസ്റ്റ് തുടരുകയാണ്. ഇതുവരെ 10,000 പേർക്കെതിരെ കേസെടുത്തു. 21 സ്ഥലങ്ങളിൽ ഇന്റർനെറ്റ് റദ്ദാക്കിയിട്ടുണ്ട്. പല സ്ഥലങ്ങളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബിജിനോർ, കാൺപൂർ, ഫിറോസാബാദ് എന്നിവിടങ്ങളിൽ രണ്ട് പേർ വീതവും മീററ്റ്, സാംഭൽ ജില്ലകളിൽ ഓരോരുത്തരും കൊല്ലപ്പെട്ടത്. ലഖ്‌നോവിൽ പ്രതിഷേധങ്ങൾക്കിടെ ഒരാൾക്ക് ജീവൻ നഷ്ടമായി. […]