video
play-sharp-fill

വയനാട്ടില്‍ ജനവാസ മേഖലയില്‍ കടുവയിറങ്ങി; കാലിൽ പരിക്കെന്ന് സംശയം; അക്രമാസക്തമാകാൻ സാധ്യത; ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം

വയനാട് : വയനാട്ടില്‍ ജനവാസ മേഖലയില്‍ കടുവയിറങ്ങി. വാകേരി ഗാന്ധിനഗർ ഭാഗത്തിറങ്ങിയ കടുവ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ കിടക്കുകയാണ്. കടുവയുടെ കാലിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് സംശയം. മെഡിക്കൽ സംഘം എത്തിയശേഷം തുടർനടപടി സ്വീകരിക്കുമെന്ന് വനംവകുപ്പറിയിച്ചു. രാവിലെ ആറ് മണിയോടെയാണ് നാട്ടുകാരിലൊരാൾ കടുവയെ […]

മീനങ്ങാടിയെ വിറപ്പിച്ചവൻ ഒടുവിൽ കൂട്ടിൽ ; കടുവയെ കുടുക്കാനായി സ്ഥാപിച്ചത് ആറ് കൂടുകളും 35 നിരീക്ഷണ ക്യാമറകളും ; കൂട്ടിലകപ്പെട്ടത് ഇന്ന് പുലർച്ചയോടെ

വയനാട്: മീനങ്ങാടിയില്‍ ഭീതി പരത്തിയ കടുവ പിടിയില്‍. കുപ്പമുടി എസ്റ്റേറ്റ് പൊന്‍മുടി കോട്ടയിലാണ് കടുവ കൂട്ടില്‍ കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് കടുവ കൂട്ടില്‍ അകപ്പെട്ടത്. നാട്ടുകാരുടെയും വനംവകുപ്പിന്റെയും ഉറക്കം കളഞ്ഞ് കഴിഞ്ഞ  രണ്ടാഴ്ചയിലേറെയായി കടുവ നാട്ടിലിറങ്ങി വിഹരിക്കുകയായിരുന്നു. നിരവധി വളർത്ത് മൃഗങ്ങളെയും […]

കടുവഭീതി ഒഴിയാതെ വയനാട്; ഇത്തവണ കാടിറങ്ങിയത് ആടുപ്രിയന്‍, വകവരുത്തിയത് അഞ്ച് ആടുകളെ.ജനവാസമേഖലയായ കൃഷ്ണഗിരി, മേപ്പേരിക്കുന്ന്, റാട്ടക്കുണ്ട് പ്രദേശങ്ങളിലെ ജനങ്ങള്‍ മൂന്നാഴ്ചയിലേറെയായി കടുവപ്പേടിയിലാണ് കഴിയുന്നത്.പശുക്കളെ ലക്‌ഷ്യം വെച്ച കടുവ കൂട്ടിലകപ്പെട്ട് രണ്ടു ദിവസങ്ങൾക്കുള്ളിൽ ആടുകളെ ലക്‌ഷ്യം വെച്ച് അടുത്ത കടുവ ഇറങ്ങിയതോടെ നേരം സന്ധ്യയായാൽ പ്രദേശമാകെ വിജനമാണ്.

ചീരാലില്‍ കാടിറങ്ങിയ കടുവയുണ്ടാക്കിയ പൊല്ലാപ്പ് അവസാനിപ്പിച്ചതിന് പിന്നാലെ വയനാട്ടില്‍ വീണ്ടും നാട്ടിലിറങ്ങി വിലസുകയാണ് മറ്റൊരു കടുവ. മീനങ്ങാടി പഞ്ചായത്തിലും അമ്പലവയല്‍ പഞ്ചായത്തിന്റെ അതിര്‍ത്തിയിലുമാണ് മാസങ്ങളായി കടുവ ജനവാസ പ്രദേശങ്ങളിലേക്കെത്തി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതായി പരാതിയുള്ളത്. കൂടുവെച്ച് വനംവകുപ്പ് കാത്തിരിപ്പാണെങ്കിലും പിടിതരാതെ വിലസുകയാണ് കടുവ. […]

ബത്തേരി നഗരത്തിന് സമീപം കടുവയിറങ്ങി; വീടിന്റെ മതില്‍ ചാടിക്കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

വയനാട് ബത്തേരി ദൊട്ടപ്പന്‍കുളത്ത് കടുവയിറങ്ങി. ബത്തേരി നഗരത്തിന് സമീപമാണ് കടുവയെത്തിയത്. വീടിന്റെ മതില്‍ കടുവ ചാടി കടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. വനപാലകര്‍ മേഖലയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. നഗരപ്രദേശത്തിന് സമീപത്തുള്‍പ്പെടെ കടുവയെത്തിയ പശ്ചാത്തലത്തില്‍ ജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് […]