video
play-sharp-fill

തൃശൂരിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ദമ്പതികളില്‍ ഒരാള്‍ മരിച്ചു..! ഭർത്താവ് ഗുരുതരാവസ്ഥയിൽ..! തീപിടിച്ചതിന്റെ കാരണം അവ്യക്തം..! അന്വേഷണവുമായി പൊലീസ്

സ്വന്തം ലേഖകൻ തൃശൂർ: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ദമ്പതികളില്‍ ഒരാള്‍ മരിച്ചു. കൊരട്ടി പൊങ്ങം ചക്കിയത്ത് ഷെര്‍ലി (54) ആണ് മരിച്ചത്. ഭര്‍ത്താവ് ദേവസി (68) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 3.45നായിരുന്നു സംഭവം. ഇവർക്ക് എങ്ങനെയാണ് പൊള്ളലേറ്റതെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. വീടിന്റെ ഒന്നാം നിലയിലെ വരാന്തയിലായിരുന്നു തീയും പുകയും ഉയര്‍ന്നത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഷെര്‍ലി മരിച്ചത്. തീപിടിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം […]

തൃശ്ശൂരിൽ തുണിക്കടയുടമയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു..! ഗുരുതരമായി പരിക്കേറ്റ സ്ത്രീ ചികിത്സയിൽ; പ്രതിയെന്ന് സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു

സ്വന്തം ലേഖകൻ തൃശൂർ: തൃശൂർ കുന്നത്തങ്ങാടിയിൽ തുണിക്കടയിൽ കയറിയ അക്രമി കടയുടമയായ സ്ത്രീയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. പരിക്കേറ്റ അരിമ്പൂർ സ്വദേശി രമയെ(53) തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ തലയിൽ പത്തിലധികം തുന്നലുകളുമായി ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുകയാണ്. പ്രതിയെന്ന് സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. ഇയാളെ ചോദ്യം ചെയ്താൽ മാത്രമേ അക്രമത്തിന് പിന്നിലെ കാരണം വ്യക്തമാകും. അതേസമയം തൃശൂർ അവണൂരിൽ ​ഗൃഹനാഥൻ രക്തം ഛർദ്ദിച്ച് മരിച്ചു. അമ്മാനത്ത് വീട്ടിൽ ശശീന്ദ്രൻ (57) ആണ് മരിച്ചത്. ശശീന്ദ്രന്റെ ഭാര്യയെയും അമ്മയെയും […]

കോളേജ് ക്യാമ്പസിൽ കയറി കത്തികാട്ടി യുവാക്കളുടെ പരാക്രമം;പ്രതികൾ മദ്യലഹരിയിൽ ആയിരുന്നെന്ന് പോലീസ്

സ്വന്തം ലേഖകൻ തൃശ്ശൂർ: ഇന്നലെ രാത്രി മണ്ണുത്തി കാർഷിക സർവ്വകലാശാല കോളേജ് ക്യാമ്പസിൽ കയറി കത്തി വീശി ഭീഷണി മുഴക്കി യുവാക്കൾ. വിദ്യാർഥിനികൾ ഉൾപ്പടെയുള്ളവർക്കു നേരെയായിരുന്നു യുവാക്കളുടെ പരാക്രമം. തോട്ടപ്പടി സ്വദേശി നൗഫലും സുഹൃത്ത് അജിതുമാണ് പരാക്രമം നടത്തിയത്. മണ്ണൂത്തി പൊലീസെത്തി പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പ്രതികൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറയുന്നു.

പേവിഷബാധയെന്ന് സംശയമുള്ള തെരുവുനായയുടെ ആക്രമണം; കടിയേറ്റത് എട്ട് പേര്‍ക്ക്; തിരച്ചില്‍ നടത്തിയിട്ടും നായയെ കണ്ടെത്താനായില്ല

സ്വന്തം ലേഖകൻ തൃശൂർ: തൃശൂരിലെ പെരുമ്പിലാവ് ആല്‍ത്തറയില്‍ തെരുവ് നായ ആക്രമണം. എട്ട് പേര്‍ക്ക് നായയുടെ കടിയേറ്റു. ആക്രമിച്ച തെരുവ് നായയെ കണ്ടെത്താന്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടവത്താനായില്ല. പലരെയും നായ വീട്ടില്‍ കയറി ചെന്നാണ് കടിച്ചത്. നായക്ക് പേ വിഷബാധയുള്ളതായും സംശയിക്കുന്നു. പലര്‍ക്കും മുഖത്തും കൈകാലുകളിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.കടിയേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ശമ്പളം ചോദിച്ചതിന് ലോറി ഡ്രൈവറെ മർദ്ദിച്ചുവെന്ന തരത്തിൽ ദൃശ്യങ്ങൾ ; നവമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ വമ്പൻ ട്വിസ്റ്റ്…! ലോറി ഡ്രൈവർക്കെതിരെ പോക്സോ കേസ്

സ്വന്തം ലേഖകൻ തൃശൂർ :പത്താം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ലോറി ഡ്രൈവർക്കെതിരെ പോക്സോ കേസ്.ആലപുഴ സ്വദേശി സുരേഷ് കുമാറിനെതിരെ ഒല്ലൂർ പൊലീസാണ് കേസെടുത്തത്. ഡ്രൈവറെ കുട്ടിയുടെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഡ്രൈവറുടെ പരാതിപ്രകാരം കുട്ടിയുടെ അച്ഛനെതിരെയും കേസെടുത്തേക്കും. ഒല്ലൂരിനടുത്ത് ചെറുശ്ശേരിയിലെ ബെസ്റ്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് മുന്നില്‍ കഴിഞ്ഞ ഡിസംബര്‍ നാലിനായിരുന്നു സംഭവമുണ്ടായത്. ശമ്പളം ചോദിച്ചതിന് ലോറി ഡ്രൈവറെ മര്‍ദ്ദിച്ചുവെന്ന തരത്തിലാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിനെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ നിന്ന് ഡ്രൈവറുടെയും മര്‍ദ്ദിച്ചയാളുടെയും വിവരം […]

എറണാകുളത്തും തൃശൂരിലും ഉത്സവത്തിന് കൊണ്ടുവന്ന ആനയിടഞ്ഞു; പരിഭ്രാന്തി പരത്തി

സ്വന്തം ലേഖകൻ എറണാകുളം/തൃശൂര്‍ : രണ്ടിടങ്ങളിൽ ഉത്സവത്തിന് കൊണ്ടുവന്ന ആനയിടഞ്ഞു. എറണാകുളം പെരുമ്ബാവൂരിനടുത്ത് ഇടവൂരില്‍ ക്ഷേത്ര ഉത്സവത്തിന് കൊണ്ടുവന്ന ആനയും തൃശ്ശൂര്‍ എടമുട്ടത്ത് തൈപ്പൂയാഘോഷത്തിനിടെ കൊണ്ടുവന്ന ആനയുമാണ് ഇടഞ്ഞത്. തൃശ്ശൂര്‍ എടമുട്ടത്ത് തൈപ്പൂയ്യാഘോഷത്തിനിടെയാണ് ആനയിടഞ്ഞത്. രാവിലെ പതിനൊന്ന് മണിയോടെ ശീവേലിക്കിടെയായിരുന്നു സംഭവം. ഉടന്‍ തന്നെ ആനയെ തളക്കാനായതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. ആനപ്പുറത്തിരുന്നവര്‍ താഴേക്ക് ചാടി രക്ഷപെട്ടു. ഇതിനിടെ ക്ഷേത്രത്തിന് പുറത്ത് നിന്ന നാല് ആനകളില്‍ ഒരെണ്ണം പേടിച്ചോടിയത് പരിഭ്രാന്തി പരത്തി. പാപ്പാന്‍മാരും എലഫന്റെ സ്ക്വാഡും ചേര്‍ന്ന് ആനയെ ക്യാപ്ച്ചര്‍ ബെല്‍റ്റിട്ട് തളച്ചു.

9 വയസുള്ള മകനോട് ലൈംഗിക അതിക്രമം, മദ്യം കുടിപ്പിച്ചു; പിതാവിന് 7 വര്‍ഷം കഠിന തടവും പിഴയും

സ്വന്തം ലേഖകൻ തൃശൂര്‍: തൃശൂരില്‍ 9 വയസുള്ള മകന് നേരെ ലൈംഗിക അതിക്രമം കാട്ടിയ പിതാവിന് ഏഴ് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. കുറിച്ചിക്കര സ്വദേശിയും 40 കാരനുമായ പിതാവിനെയാണ് തൃശൂര്‍ അഡീ. ജില്ലാ ജഡ്ജി പി എന്‍ വിനോദ് പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്. 2019 ഏപ്രിലില്‍ വിയ്യൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അധ്യാപകരുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനം കണ്ടെത്തിയത്. രണ്ട് കൊല്ലമായി തുടര്‍ന്ന ലൈംഗിക അതിക്രമത്തിന് പുറമെ നിര്‍ബന്ധിച്ച്‌ മദ്യം കൊടുക്കുകയും പ്രതി ചെയ്തിരുന്നു.

ഒ പി സമയം കഴിഞ്ഞതിനാല്‍ വനവാസി മൂപ്പനും മകനും ചികിത്സ നിഷേധിച്ചു ; ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കളക്ടര്‍ക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കി

സ്വന്തം ലേഖകൻ തൃശ്ശൂര്‍: അപകടത്തില്‍ പരിക്കേറ്റെത്തിയ വനവാസി ഊരുമൂപ്പനും മകനും ഡോക്ടര്‍ ചികിത്സ നിഷേധിച്ചെന്ന് പരാതി. വല്ലൂര്‍ സ്വദേശികളായ രമേശനും വൈഷ്ണവുമാണ് അപകടത്തില്‍പ്പെട്ട്ത്. ഇരുവരെയും പുത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണെത്തിച്ചത്.പുത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. ഗിരീഷിനെതിരെയാണ് പരാതി നല്‍കിയത് . ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഗീരീഷിനോട് പ്രാഥമിക ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒപി സമയം കഴിഞ്ഞെന്നായിരുന്നു മറുപടി. അതിന്റെ പേരില്‍ തര്‍ക്കമായതോടെ ഡോക്ടര്‍ കാറെടുത്ത് പോയെന്നാണ് ഇവര്‍ ആരോപിച്ചത്. ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ക്കും ആരോഗ്യ മന്ത്രിക്കും ഇവര്‍ പരാതി നല്‍കി. വൈഷ്ണവിന്‍റെ […]

അമ്മയുടെ മൃതദേഹം മക്കളെ കാണിക്കും; ആശയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍, രണ്ട് ആണ്‍മക്കളെയും ഉടന്‍ പാവറട്ടിയിലെത്തിച്ച്‌, അമ്മയുടെ അന്ത്യകര്‍മ്മങ്ങളില്‍ ഭാഗമാക്കും

സ്വന്തം ലേഖകൻ തൃശൂർ: ഭര്‍തൃ വീട്ടുകാരുടെ ക്രൂരതയെത്തുടർന്ന് മരിച്ച്‌ മൂന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും സംസ്‌കാരം നടത്താതിരുന്ന പാവറട്ടി സ്വദേശി ആശയുടെ മൃതദേഹം മക്കളെ കാണിക്കും. എംഎല്‍എ മുരളി പെരുനെല്ലി വിഷയത്തില്‍ ഇടപെട്ടതോടെയാണ് സംഭവത്തിൽ തീരുമാനം ആയത്. ജില്ലാ കളക്ടറുമായും പൊലീസുമായും അദ്ദേഹം സംസാരിച്ചു. ഇതേത്തുടർന്ന് ആശയുടെ ഭര്‍ത്താവ് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടിലായിരുന്ന രണ്ട് ആണ്‍മക്കളെയും ഉടന്‍ പാവറട്ടിയിലെത്തിച്ച്‌, അമ്മയുടെ അന്ത്യകര്‍മ്മങ്ങളില്‍ ഭാഗമാക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭർതൃ വീട്ടിൽ കുന്നിക്കുരു കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ ആശയെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. […]

ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ അടച്ചു പൂട്ടിയ ഹോട്ടൽ അനുവാദമില്ലാതെ തുറന്നു, പരിശോധനക്കായി പൊലീസ് അകമ്പടിയില്‍ എത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് ഹോട്ടല്‍ ജീവനക്കാരുടെ വക തടയലും ഭീഷണിയും

തൃശ്ശൂര്‍: എം ജി റോഡിലെ ബുഹാരീസ് ഹോട്ടല്‍ ഇക്കഴിഞ്ഞ ബുധനാഴ്ച ഭക്ഷ്യവിഷബാധയെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ അടച്ചു പൂട്ടിയിരുന്നു. ഇവിടെ നിന്ന് ബിരിയാണി കഴിച്ച പെണ്‍കുട്ടിക്ക് കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധ ഏറ്റിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ എത്തി ബുഹാരീസ് ഹോട്ടല്‍ അടപ്പിച്ചത്. മാത്രമല്ല തുറക്കുന്നതിന് മുന്‍കൂര്‍ അനുമതി വേണം എന്നും നിര്‍ദേശിച്ചിരുന്നു. ന്യൂനതകള്‍ എല്ലാം പരിഹരിച്ച് ശേഷം ജില്ലാ അസിസ്റ്റന്റ് കമ്മീഷണറുടെ അനുമതിയോടെ മാത്രമേ വീണ്ടും തുറക്കാവൂ എന്നായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ ബുഹാരീസ് ഹോട്ടല്‍ […]