play-sharp-fill

കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരം നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗം ഇന്ന്; മേയര്‍ മാറി നില്‍ക്കണമെന്ന് ബി ജെ പി സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയര്‍ ജനാധിപത്യ മര്യാദ പാലിച്ച് യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നാണ് ആവശ്യം.

കത്ത് വിവാദം ചര്‍ച്ചചെയ്യാന്‍ തിരുവനന്തപുരം നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗം ഇന്ന് ചേരും. പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തെ തുടര്‍ന്നാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ പ്രത്യേക കൗണ്‍സില്‍ വിളിച്ചത്. ഈ മാസം 22 ന് യോഗം വിളിക്കണമെന്നായിരുന്നു ബിജെപി ആവശ്യം. എന്നാല്‍ അതിന് രണ്ട് ദിവസം മുമ്പേ മേയര്‍ പ്രത്യേക കൗണ്‍സില്‍ വിളിച്ചു. അതേ സമയം പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ നിന്ന് മേയറെ മാറ്റി നിര്‍ത്തണമെന്ന ആവശ്യം ബിജെപി ഉന്നയിച്ചിട്ടുണ്ട്.സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയര്‍ ജനാധിപത്യ മര്യാദ പാലിച്ച് യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നാണ് ആവശ്യം. എന്നാല്‍ […]

ഒരു വാര്‍ഡില്‍ 74 വോട്ടുകള്‍ മാത്രം; തിരുവനന്തപുരം കോര്‍പ്പറേഷനിലെ പരാജയം നല്‍കുന്ന സൂചന കോണ്‍ഗ്രസിന്റെ പതനമോ?

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ പല വാര്‍ഡുകളിലും പരാജയപ്പെട്ട വലത് മുന്നണി ആശങ്കയില്‍. ശക്തമായ ത്രികോണ മത്സരം നടന്ന നെടുങ്കാട് വാര്‍ഡില്‍ 74 വോട്ട് മാത്രമാണ് യുഡിഎഫ് സ്വന്തമാക്കിയത്. രണ്ടാം സ്ഥാനം നേടാനായത് 25 ഇടങ്ങളില്‍ മാത്രമാണ്. കോര്‍പ്പറേഷനില്‍ സീറ്റുകളുടെ എണ്ണം 22-ല്‍ നിന്നും 10-ലേക്ക് ഇടിഞ്ഞതും പല വാര്‍ഡുകളിലും യുഡിഎഫ് പരാജയപ്പെട്ടതും മറ്റ് മുന്നണികള്‍ക്ക് പോലും അവിശ്വസനീയമാണ്. കിണവൂര്‍, ഹാര്‍ബര്‍ , മാണിക്കവിളാകം, അമ്പലത്തറ വാര്‍ഡുകളില്‍ യുഡിഎഫ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എസ് പുഷ്പലതയെ തോല്പിച്ച് ബിജെപിയിലെ […]

ഫോർമാലിൻ കലർത്തിയ മീൻപിടിച്ചെടുത്ത് നശിപ്പിച്ച സംഭവം : പരിശോധനയിൽ മായം കലർന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു ; കോർപ്പറേഷന് കിട്ടിയത് എട്ടിന്റെ പണി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഫോർമാലിൻ കലർത്തിയ മീൻ പിടിച്ചെടുത്ത് നശിപ്പിച്ച സംഭവത്തിൽ മായം കലർന്നിട്ടില്ലെന്ന് സ്ഥിരീകരിച്ച കോർപ്പറേഷന് കിട്ടിയത് എട്ടിന്റെ പണി. തിരുവനന്തപുരം കോർപ്പറേഷനിലെ അധികൃതരാണ് മംഗളൂരുവിൽ നിന്നും കൊണ്ടുവന്ന മീൻ നശിപ്പിച്ചത്. കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിലെ ‘ഈഗിൾ ഐ’ എന്ന പ്രത്യേകവിഭാഗമാണ് പരിശോധന നടത്തിയത്. നഗരത്തിലെ പാങ്ങോട് മത്സ്യച്ചന്തയിലേയ്ക്ക വിൽപനയ്ക്കായി കൊണ്ടുവന്നതായിരുന്നു മീൻ. പട്ടത്തുവെച്ചാണ് ആരോഗ്യവിഭാഗം ലോറി പരിശോധിച്ചത്. ഫോർമാലിൻ കലർത്തിയിട്ടുണ്ടെന്ന സംശയത്തിൽ അധികൃതർ അഞ്ചര ലക്ഷത്തോളം രൂപ വിലവരുന്ന രണ്ടര ടൺ നവര മീനാണു നശിപ്പിച്ചത്. എന്നാൽ, ഭക്ഷ്യസുരക്ഷാ വിഭാഗം സ്റ്റേറ്റ് അനലറ്റിക്കൽ […]