play-sharp-fill

സംസ്ഥാനത്തെ സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചു ; അധ്യാപകർ ജോലി സമയത്ത് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനും വിലക്ക്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇനി മൊബൈൽ ഫോൺ ഉപയോഗം പാടില്ല. കൂടാതെ സ്‌കൂളുകളിൽ അധ്യാപകർ ജോലി സമയത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. ഇതിന് മുൻപും സ്‌കൂളുകളിൽ വിദ്യാർഥികൾ മൊബൈൽ ഉപയോഗിക്കുന്നത് വിലക്കി പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെയും സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ ഇത് കർശനമായി പാലിക്കപ്പെടുന്നില്ലായിരുന്നു. ഇതേതുടർന്നാണ് വീണ്ടും പുതിയ സർക്കുലറെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. സർക്കുലർ കർശനമായി നടപ്പാക്കാൻ പ്രഥമാധ്യാപകരും വിദ്യാഭ്യാസ ഓഫീസർമാരും ശ്രദ്ധിക്കണമെന്നും സർക്കുലർ […]

സ്പാർക്കിലെ തിരിമറി ; അധ്യാപകരുടെ പിഎഫും കൈയിട്ടുവാരി റിയാസ് കലാം

സ്വന്തം ലേഖിക തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പള വിതരണ സോഫ്ട്വെയറായ ‘സ്പാർക്കിൽ’ തിരിമറി നടത്തി ട്രഷറിയിൽ നിന്ന് 7.88 ലക്ഷം തട്ടിയ കിളിമാനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ക്ലാർക്ക് റിയാസ് കലാം അദ്ധ്യാപകരുടെ പി.എഫ് വായ്പയിൽ നിന്നും പണം തട്ടിച്ചു. വായ്പാ അപേക്ഷ തിരുത്തിയാണ് പണം തട്ടിച്ചത്. ഇത് കൈയോടെ പിടികൂടിയപ്പോൾ ആറ് അദ്ധ്യാപകർക്ക് പണം തിരികെ നൽകി കേസില്ലാതെ ഒതുക്കിതീർത്തെന്നും വിജിലൻസ് കണ്ടെത്തി. അദ്ധ്യാപകനായ ജയകുമാറിന്റെ ജി.പി.എഫ് ലോണിൽ നിന്ന് 6000 രൂപ തട്ടിയെടുത്തതിന് റിയാസിനെതിരെ വിജിലൻസ് കേസെടുത്തിട്ടുണ്ട്. വിരമിച്ച അദ്ധ്യാപകരെയും സർവീസിലില്ലാത്തവരെയും വ്യാജമായി […]