video
play-sharp-fill

വിദ്യാർഥിനികളോട് മോശമായ പെരുമാറ്റം; അമ്പലപ്പുഴയിൽ അധ്യാപകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ ആലപ്പുഴ: വിദ്യാര്‍ഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ച സംഭവത്തില്‍ ടിടിഐ അധ്യാപകന്‍ അറസ്റ്റിലായി. അമ്പലപ്പുഴ കാക്കാഴം ടിടിഐ അധ്യാപകന്‍ ശ്രീജിത്താണ് പിടിയിലായത്. അറസ്റ്റിലായ ശ്രീജിത്ത് ചെട്ടികുളങ്ങര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർമാൻ കൂടിയാണ്. വിദ്യാർത്ഥിനികൾ നടന്ന സംഭവം ആദ്യം ടിടിഐ അധികൃതരെ അറിയിച്ചിരുന്നെങ്കിലും അധികൃതര്‍ പരാതി പൊലീസിന് കൈമാറാത്തതിനാല്‍ വിദ്യാര്‍ത്ഥിനികള്‍ നേരിട്ട് പരാതി നല്‍കുകയായിരുന്നു.

അധ്യാപകരുടെ ശ്രദ്ധക്ക്; ‘പോടാ, പോടി’ വിളികള്‍ ഇനി പാടില്ല; വിദ്യാര്‍ഥികളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന വാക്കുകള്‍ ഉപയോഗിക്കുന്നതിന് വിലക്ക്; മാതൃകയാക്കേണ്ട വാക്കുകളും പെരുമാറ്റവും ഉണ്ടാവണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിദ്യാര്‍ഥികളെ അധ്യാപകര്‍ ‘പോടാ’,’പോടി’ എന്ന് വിളിക്കുന്നത് വിലക്കാനൊരുങ്ങി സര്‍ക്കാര്‍.വിദ്യാര്‍ഥികളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കരുത് എന്നാണ് നിർദേശം. ഇത്തരം പ്രയോഗങ്ങള്‍ വിലക്കി തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. മറ്റു ജില്ലകളിലും ഉടന്‍ നിർദേശം എത്തും. മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. തിരുവനന്തപുരം വെട്ടുകാട് സ്വദേശി സുധീഷ് അലോഷ്യസ് റൊസാരിയോ എന്നായാളാണ് പരാതി നല്‍കിയത്. അധ്യാപകരുടെ ഇത്തരം പ്രയോഗങ്ങള്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് പരാതി. നല്ല വാക്കുകള്‍ […]

ഒന്നാം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗിൽ വിസർജ്യം കൊടുത്തു വിട്ട അദ്ധ്യാപികക്കെതിരെ നടപടി സ്വീകരിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്

  സ്വന്തം ലേഖിക നെടുങ്കണ്ടം: നിക്കറിനുള്ളിൽ മലവിസർജനം നടത്തിയ ഒന്നാംക്ലാസ് വിദ്യാർഥിയുടെ ബാഗിൽ വിസർജ്യം പൊതിഞ്ഞ് അദ്ധ്യാപിക കൊടുത്തുവിട്ട സംഭവത്തിൽ കുട്ടിക്ക് നഷ്ടപരിഹാരം നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. 25000 രൂപ കുട്ടിക്ക് നഷ്ടപരിഹാരം നൽകാനാണ് വിധി.പൊതുപ്രവർത്തകനും, ഹൈക്കോടതി അഭിഭാഷകനുമായ ജോബി ജോളി 2018ലാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന് നൽകി പരാതിയിലാണ് വിധി വന്നത്. ദേശീയ മനുഷ്യാവകാശ കമ്മിഷന്റേതാണ് ഉത്തരവ്. നഷ്ടപരിഹാരത്തിനൊപ്പം, അധ്യാപികക്കെതിരെ നടപടി സ്വീകരിക്കണം എന്നും സർക്കാരിന് നിർദേശമുണ്ട്. നെടുങ്കണ്ടം എസ്ഡിഎ സ്‌കൂൾ അധികൃതർക്കെതിരെയായിരുന്നു പരാതി.