video
play-sharp-fill

വിൽപനയ്ക്കായി സൂക്ഷിച്ച മദ്യം പിടികൂടിയ ശേഷം എക്സൈസ് ഉദ്യോഗസ്ഥർ പങ്കിട്ടെടുത്തു; കൈക്കൂലി വാങ്ങി കേസ് ഒതുക്കി ..! മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് എക്സൈസ് കമ്മിഷണർ;വനിതാ ഉദ്യോഗസ്ഥ അടക്കമുള്ളവർക്ക് എക്സൈസ് അക്കാദമിയിൽ നിർബന്ധിത പരിശീലനം

സ്വന്തം ലേഖകൻ തൃശൂർ: വിൽപനയ്ക്കായി സൂക്ഷിച്ച മദ്യം പിടിച്ചെടുത്ത ശേഷം കൈക്കൂലി വാങ്ങി കേസ് ഒതുക്കി തീർത്ത മൂന്ന് എക്സൈസ് ഓഫീസർമാർക്ക് സസ്പെൻഷൻ . ചാവക്കാട് റേഞ്ച് എക്സൈസ് ഓഫിസിലെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽമൂന്ന് പേരെ നിർബന്ധിത പരിശീലനത്തിനയയ്ക്കാനും എക്സൈസ് കമ്മിഷണർ ഉത്തരവിട്ടു. ചാവക്കാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഡി വി ജയപ്രകാശ്, പ്രിവന്റീവ് ഓഫിസർമാരായ ടി എസ് സജി, പി എ ഹരിദാസ് എന്നിവർക്കാണ് സസ്പെൻഷൻ. സിവിൽ എക്സൈസ് ഓഫിസർമാരായ കെ ശരത്, പി ഇ അനീസ് മുഹമ്മദ്, എൻ […]

പുതുവത്സരദിനത്തില്‍ ഡല്‍ഹിയില്‍ കാറിനടിയില്‍ കുടുങ്ങി യുവതി മരിച്ച സംഭവത്തില്‍ 11 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍;ഗുരുതരമായ കൃത്യവിലോപം ഉണ്ടായെന്ന പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ഡല്‍ഹി:പുതുവത്സരദിനത്തില്‍ ഡല്‍ഹിയില്‍ കാറിനടിയില്‍ കുടുങ്ങി യുവതി മരിച്ച സംഭവത്തില്‍ 11 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.സംഭവ ദിവസം രണ്ട് കണ്‍ട്രോള്‍ റൂമുകളിലായി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പെണ്‍കുട്ടി കാറിനടിയില്‍ കുടുങ്ങിയ വിവരം ദൃക്‌സാക്ഷികള്‍ പലരും വിളിച്ച്‌ പറഞ്ഞിട്ടും ഇവര്‍ വിഷയത്തില്‍ ഇടപെട്ടില്ല. ഗുരുതരമായ കൃത്യവിലോപം ഉണ്ടായെന്ന പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വാഹനം കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്താന്‍ ഇവര്‍ തയാറായില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഡല്‍ഹി സുല്‍ത്താന്‍പുരിലെ കാഞ്ചവാലയിലാണ് പുതുവത്സരദിവസം ദാരുണ സംഭവം നടന്നത്.

സ്‌കൂൾ സന്ദർശന സമയത്ത് പരിപ്പും ചോറും കഴിക്കുന്ന വിദ്യാർത്ഥികൾക്കൊപ്പമിരുന്നു കോഴിക്കറികൂട്ടിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

  സ്വന്തം ലേഖിക ഒഡിഷ: വിദ്യാലയ സന്ദർശനത്തിനിടെ ഉച്ചക്ക് കോഴിക്കറികൂട്ടി ചോറ് കഴിച്ച വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു . ഉച്ച ഭക്ഷണ സമയത്ത് കുട്ടികൾക്ക് പരിപ്പും ചോറും നൽകിയപ്പോൾ അവർക്കൊപ്പമിരുന്ന് കോഴിക്കറി കഴിച്ചതിനാണ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തത് . ബ്ലോക്ക് എഡ്യുക്കേഷൻ ഓഫീസർ ബിനയ് പ്രകാശ് സോയ് യെയാണ് സുന്ദർഗാവ് ജില്ലാ കളക്ടർ നിഖിൽ പവൻ കല്യാണി സസ്‌പെൻഡ് ചെയ്തത്. സ്‌കൂൾ വിദ്യാർത്ഥികൾക്കൊപ്പമിരുന്ന് ഇയാൾ കോഴിക്കറി കഴിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു . മാന്യമല്ലാത്ത രീതിയിൽ പെരുമാറിയതിന് സോയ്‌ക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് […]