video
play-sharp-fill

പ്രായം തളർത്താത്ത പ്രണയം ; സഹപ്രവർത്തകരായ ഡോക്ടർമാർ കാറിനുള്ളിൽ മരിച്ച നിലയിൽ

  സ്വന്തം ലേഖിക ന്യൂഡൽഹി: സഹപ്രവർത്തകരും സുഹൃത്തുക്കളുമായ ഡോക്ടർമാർ കാറിനുള്ളിൽ വെടിയേറ്റു മരിച്ചനിലയിൽ. ഡൽഹി രോഹിണി നിർവാണ നഴ്സിങ് ഹോം എംഡി ഡോ സുദീപ്ത മുഖർജി (55), ഇതേ ആശുപത്രിയിലെ ഡോക്ടറായ ഓം പ്രകാശ് കുഖ്റേജ (65) എന്നിവരെയാണ് കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സുദീപ്തയെ വെടിവച്ചുകൊന്നശേഷം ഓം പ്രകാശ് സ്വയം നിറയൊഴിക്കുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. രോഹിണി സെക്ടർ 13-ലെ വിജനമായ പ്രദേശത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് ഡോക്ടർമാരുടെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരേ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോക്ടർമാർ തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് […]

ഫ്‌ളാറ്റിന് മുകളിൽ നിന്നും ചാടി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

  സ്വന്തം ലേഖിക തിരുവനന്തപുരം: ഫ്‌ളാറ്റിനു മുകളിൽ നിന്നും പ്ലസ് ടു വിദ്യാർത്ഥി ചാടി മരിച്ചു. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥി നിരഞ്ജനാണ് (17) മരിച്ചത്. പട്ടത്തെ ഒരു ഫ്‌ളാറ്റിലാണ് നിരഞ്ജനും കുടുംബവും താമസിക്കുന്നത്. രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. നാലാമത്തെ നിലയിലെ കിടപ്പുമുറിയിലെ ജനൽ വഴി താഴേക്ക് ചാടുകയായിരുന്നു നിരഞ്ജന. ഫ്‌ളാറ്റിന്റെ സുരക്ഷാ ജീവനക്കാരനാണ് അപകട വിവരം രക്ഷിതാക്കളെ അറിയിക്കുന്നത്. ഉടൻ തന്നെ പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മ്യൂസിയം പൊലീസ് സംഭവത്തിനെതിരെ കേസെടുത്തു അന്വേഷണം ആരംഭിച്ചു.

മാൾ ഓഫ് ട്രാവൻകൂറിൽ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

  സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ. പേട്ട സ്വദേശി വിഷ്ണു (22) ആണ് ആത്മഹത്യ ചെയ്തത്. മാൾ ഓഫ് ട്രാവൻകൂറിലെ വിസ്മയ എന്ന വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരനാണ് വിഷ്ണു. ഡ്രസിംഗ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒൻപത് മണിയോട് കൂടിയാണ് വിഷ്ണു ആത്മഹത്യ ചെയ്ത വിവരം മറ്റ് ജീവനക്കാർ അറിയുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വസ്ത്ര സ്ഥാപനം തുടങ്ങിയിട്ട് ഒരുമാസം മാത്രമേ ആയിട്ടുള്ളു.

പ്രണയിച്ചതിന്റെ പേരിൽ സദാചാരവാദികളുടെ ആൾക്കൂട്ട മർദ്ദനം ; യുവാവ് ആത്മഹത്യ ചെയ്തു

  സ്വന്തം ലേഖിക മലപ്പുറം: പ്രണയിച്ച കുറ്റത്തിന് ആൾക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കോട്ടക്കലിൽ പുതുപറമ്പ് പൊറ്റയിൽ ഹൈദരലിയുടെ മകൻ ഷാഹിർ (22) ആണ് ആൾക്കൂട്ട ആക്രമണത്തിന് ഇരയായതിന്റെ വിഷമത്തിൽ ആത്മഹ്യ ചെയ്തത്. ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു ഷാഹിർ. ഞായറാഴ്ച വൈകുന്നേരം നബിദിന പരിപാടികൾ കാണാൻ പുതുപ്പറമ്പ്  മൈതാനത്ത് ഷാഹിറും സഹോദരനും സുഹൃത്തും എത്തിയിരുന്നു. തുടർന്ന് ഷാഹിറിന് ഒരു ഫോൺ കോൾ വരികയും അവിടെത്തിയ സംഘം രണ്ടുമണിക്കൂറോളം ഷാഹിറിനെ തടഞ്ഞുവെച്ച് മർദ്ദിക്കുകയും ചെയ്തു. അക്രമത്തിൽ സഹോദരൻ ഷിബിലി (19)ക്കും […]

വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയിലെ ജീവനക്കാരൻ മരിച്ച നിലയിൽ

സ്വന്തം ലേഖിക തലയോലപ്പറമ്പ് :വെള്ളൂർ ന്യൂസ് പ്രിൻറ് ഫാക്ടറിയിലെ ജീവനക്കാരനെ വീട്ടുവളപ്പിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വെള്ളൂർ കാരിക്കോട് അരുൺ നിവാസിൽ ഒ.ജി.ശിവദാസൻ നായരെയാണ്(58) ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളൂർ ന്യൂസ് പ്രിൻറ് ഫ്രാക്ടറിയുടെ പ്രവർത്തനം പ്രതിസന്ധിയിലായതിനെ തുടർന്ന് മാസങ്ങളായി ശമ്പളം ലഭിക്കാത്തതുമൂലം ശിവദാസൻ നായർ കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. വരുമാനം നിലച്ചതോടെ രോഗിയായ ഭാര്യയെ ചികിത്സിക്കുവാൻ പോലും മാർഗമില്ലാതെ പ്രയാസപ്പെടുകയായിരുന്നു ശിവദാസൻ. ചികിത്സയ്ക്കും മറ്റും പണം കണ്ടെത്താൻ വസ്തു വിൽക്കാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. ജീവിതം വഴിമുട്ടിയതിൻറെ നിരാശയിൽ ഇയാൾ […]