11 വർഷം മുമ്പ് ജ്യൂസ് കുടിച്ചു വിദ്യാർഥി മരിച്ച സംഭവം സിബിഐ അന്വേഷണത്തിന് ഉത്തരവ്;ഫോമിക് ആസിഡ് വിഷമാണ് മരണകാരണമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്; ഒപ്പമുണ്ടായിരുന്ന നാല് സുഹൃത്തുക്കളെ സംശയമുണ്ടെന്ന് ഹർജിക്കാരൻ.
കൊച്ചി: 2011 മാർച്ച് 26ന് പരീക്ഷയുടെ അവസാന ദിവസം പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന പുനലൂർ മേലേപറമ്പിൽ റാണാപ്രതാപ് ( 14) , വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ് .നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പിതാവ് സുധീന്ദ്ര പ്രസാദ് നൽകിയ ഹർജി ജസ്റ്റിസ് കൗസർ എടപ്പഗത്തിൻ്റേതാണ് ഉത്തരവ്. ഹർജി നിലനിൽക്കെ പിതാവ് സുധീന്ദ്ര പ്രസാദ് മരിച്ചതിനെ തുടർന്ന് മറ്റൊരു മകനായ ചത്രപതി ശിവജി ആണ് കേസ് തുടർന്ന് നടത്തിയത്. 2011ലെ എസ്എസ്എൽസി പരീക്ഷയുടെ അവസാന […]