video
play-sharp-fill

ഓർമ്മകളിൽ എന്നെന്നും ഒറ്റക്കമ്പിനാദം..! ഹൃദയ രാഗങ്ങളുടെ ചക്രവർത്തി നിലയ്ക്കാത്ത ഈണങ്ങളുടെ കൂട്ടിൽ നിന്ന് അനശ്വരതയിലേക്ക് കടന്നുപോയിട്ട് 18 വർഷം

സ്വന്തം ലേഖകൻ നിലയ്ക്കാത്ത ഈണങ്ങളുടെ കൂട്ടിൽ നിന്ന് അനശ്വരതയിലേക്ക് കടന്നുപോയ രവീന്ദ്രൻ മാസ്റ്റർ ഓർമയായിട്ട് 18 വർഷം. നികത്താനാകാത്ത നഷ്ടം എന്ന വാക്കിനെ അർഥപൂർണമാക്കുന്നതായിരുന്നു രവീന്ദ്രൻ മാസ്റ്ററുടെ വേർപാട്. സംഗീത ലോകത്ത് അതുല്യരായ പ്രതിഭകൾ അനവധിയുള്ള മലയാളത്തിൽ മാസ്റ്ററുടെ സംഗീതം തീർത്തത് വേറിട്ട ഈണങ്ങളും അതിൽ നിന്നുണരുന്ന മയാത്ത ഓർമ്മകളുമാണ്. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ പരേതരായ മാധവൻ – ലക്ഷ്മി ദമ്പതികളുടെ ഒമ്പതുമക്കളിൽ ഏഴാമനായി 1943 നവംബർ ഒൻപതിനാണു രവീന്ദ്രൻ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ ചേർന്നു. സംഗീതത്തിൽ […]

മണിച്ചിത്രത്താഴിലെ യഥാര്‍ത്ഥ നാഗവല്ലിയെ വരച്ചതാര്? ആ ചിത്രത്തിന് പിന്നില്‍ ഒരു കഥയുണ്ട്…

സ്വന്തം ലേഖകന്‍ കൊച്ചി: മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ഓരോ ഫ്രെയിമുകളും സിനിമാസ്വാദകര്‍ക്ക് കാണാപ്പാഠമാണ്. തെക്കിനിയില്‍ ഇരുന്ന് ചിരിക്കുന്ന നാഗവല്ലിയുടെ ചിത്രം അതില്‍ പ്രധാനമാണ്. തഞ്ചാവൂരിയെ നര്‍ത്തകിയായ സുഗന്ധവല്ലി എന്ന സ്വാതിതിരുന്നാള്‍ കൊട്ടാരത്തിലെ നര്‍ത്തകിയാണ് നാഗവല്ലിക്ക് പ്രചോദനമായത്. പക്ഷേ, ആ രൂപം അവരുടേതല്ല. ഗംഗ എന്ന കഥാപാത്രത്തിന്റെ ചിത്തഭ്രമത്തിനപ്പുറം ദുരന്തകഥയിലെ നാഗവല്ലിക്ക് ആ രൂപം നല്‍കിയതാരെന്ന് പലരും ചിന്തിച്ചിട്ടുണ്ടാവും. അതിനുത്തരമാവുകയാണ് ഹരിശങ്കറിന്റെ ഫേസ്ബുക്് കുറിപ്പ്, ഹരിശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം; കൊട്ടാരക്കെട്ടുകളുടെ പശ്ചാത്തലത്തില്‍ മിത്തും ഫാന്റസിയും കോര്‍ത്തിണക്കിയ മണിച്ചിത്രത്താഴ് (1993) മലയാളിക്ക് നല്‍കിയ ചലച്ചിത്ര അനുഭവം […]